പഞ്ചാബില്‍ നിന്ന് വൈക്കോല്‍ എത്തിക്കാന്‍ ധാരണ ; തമിഴ്‌നാടിന്റെ കച്ചി ഉപേക്ഷിക്കാന്‍ കര്‍ഷകര്‍
ചണ്ഡീഗഡ്: പഞ്ചാബില്‍ നിന്ന് കേരളത്തിലേക്ക് വയ്ക്കോല്‍ കൊണ്ടുവരുന്നു. ഇരുസര്‍ക്കാരുകളും ഇതുസംബന്ധിച്ച് ധാരണയായതായാണ് റിപ്പോര്‍ട്ട്.
തികച്ചും സൗജന്യമായിട്ടായിരിക്കും വയ്ക്കാേല്‍ കേരളത്തിന് നല്‍കുക. വയ്ക്കോല്‍ ഇവിടെയെത്തിച്ച് സംസ്കരിച്ച് കാലിത്തീറ്റയാക്കാനാണ് പദ്ധതി. ഇതിലൂടെ കുറഞ്ഞ നിരക്കില്‍ കര്‍ഷകര്‍ക്ക് കാലിത്തീറ്റ ലഭ്യമാക്കാനാവും എന്നാണ് പ്രതീക്ഷ.
പഞ്ചാബില്‍ പാടം കൊയ്തശേഷം വയ്ക്കോല്‍ കത്തിക്കുകയാണ് പതിവ്. ഇത് പഞ്ചാബിലും അയല്‍ സംസ്ഥാനങ്ങളിലും കടുത്ത വായുമലീനീകരണത്തിന് ഇടയാക്കുന്നുണ്ട്. വയ്ക്കോല്‍ പൂര്‍ണമായും കേരളത്തിലേക്ക് കൊണ്ടുവരുന്നതോടെ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനാവും.
അതുപോലെ കാലിത്തീറ്റയുടെ വിലക്കയറ്റത്തില്‍ വലയുന്ന കേരളത്തിലേ ക്ഷീര കര്‍ഷകര്‍ക്ക് ആശ്വാസമാവുകയും ചെയ്യും. പശുക്കള്‍ക്ക് തീറ്റയായി നല്‍കാന്‍ തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് ഇപ്പോള്‍ വയ്ക്കോല്‍ കൊണ്ടുവരുന്നുണ്ട്. എന്നാല്‍ ഇത് വേണ്ടത്ര ഗുണമേന്മ ഇല്ലാത്തതാണെന്ന് ആക്ഷേപമുണ്ട്. അതുപോലെ കൊള്ളവിലയാണ് ഈടാക്കുന്നതും.
കേരളത്തില്‍ കാലിത്തീറ്റയ്ക്ക് ഇപ്പോള്‍ വന്‍ വിലയാണ്. ഇതിനൊപ്പം മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന ചില കാലിത്തീറ്റകള്‍ പശുക്കളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു എന്ന ആക്ഷേപവും ശക്തമാണ്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്