പുനലൂര്‍ പ്രളയത്തില്‍; മന്ത്രിയുടെ ജര്‍മ്മനിയാത്ര; വിവാദം വേണ്ട – ഞങ്ങള്‍ നടപടി സ്വീകരിക്കും- കാനം
തിരുവനന്തപുരം: നാട് പ്രളയക്കെടുതിയില്‍ മുങ്ങിനില്‍ക്കുമ്ബോള്‍ ജര്‍മ്മനിക്ക് പോയ വനം മന്ത്രി കെ.രാജുവിനെതിരെ നടപടി സ്വീകരിക്കുമോയെന്ന് പാര്‍ട്ടി ആലോചിച്ച് തീരുമാനിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാേേജന്ദ്രന്‍. പ്രളയക്കെടുതിയുണ്ടായപ്പോള്‍ മന്ത്രി വിദേശത്ത് പോയത് ശരിയായില്ലെന്ന് കാനം പറഞ്ഞു. മന്ത്രിയുടെ വിദേശയാത്രയില്‍ വിവാദത്തിന്റെ ആവശ്യമില്ലെന്നും കാനം പറഞ്ഞു.
കഴിഞ്ഞ പതിനാറിനാണ് കോട്ടയം ജില്ലയുടെ രക്ഷാപ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതലുയുണ്ടായിരുന്ന രാജു ജര്‍മ്മന്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷ പരിപാടികളില്‍ പങ്കെടുക്കാന്‍ പോയത്. മുസ്‌ലിം ലീഗ് എംപി ഇ.ടി മുഹമ്മദ് ബഷീറും ഒപ്പമുണ്ട്.
സംഭവം പുറത്തറിഞ്ഞതോടെ ഉടന്‍ മടങ്ങിവരാന്‍ മന്ത്രിയോട് പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നെടുമ്ബാശ്ശേരിയുള്‍പ്പെടെ ഉള്ള വിമാനത്താവളങ്ങള്‍ അടച്ചത് കാരണം തിരികെവരാന്‍ ടിക്കറ്റ് ലഭിക്കാതെ മന്ത്രിയും പരിവാരങ്ങളും ജര്‍മ്മനിയില്‍ കുടുങ്ങുകയായിരുന്നു. സ്വന്തം മണ്ഡലമായ പുനലൂരില്‍ പ്രളയം താണ്ഡവമാടി നിന്നപ്പോളാണ് മന്ത്രിയുടെ വിദേശയാത്ര. കണ്ണില്‍ച്ചോരയില്ലാതെ പ്രവര്‍ത്തിച്ച മന്ത്രിയുടെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. മന്ത്രിയെ പുറത്താക്കണം എന്നാവശ്യപ്പെട്ട് സിപിഐയില്‍ ഒരുവിഭാഗം രംഗത്തെത്തിയിട്ടുണ്ട്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്