×

ഇടുക്കിയില്‍ പുള്ളിപ്പുലിയെ കൊന്ന് ഇറച്ചിയാക്കി കഴിച്ചു; അഞ്ചംഗ സംഘം പിടിയില്‍; പല്ലും പുലിതോലും നഖങ്ങളും വനംവകുപ്പ് പിടിച്ചെടുത്തു

അടിമാലി: കെണിയില്‍വീണ പുലിയെ പിടികൂടി കൊന്ന് ഇറച്ചി പങ്കിട്ടെടുത്ത അഞ്ച്‌അംഗ സംഘം അറസ്റ്റില്‍. മാങ്കുളം മുനിപാറ കൊള്ളികൊളവില്‍ വിനോദ് പി.കെ.(45), ബേസില്‍ ഗാര്‍ഡന്‍ വി.പി. കുര്യാക്കോസ്(74), പെരുമ്ബന്‍കുത്ത് ചെമ്ബന്‍ പുരയിടത്തില്‍ സി.എസ്. ബിനു(50), മാങ്കുളം മലയില്‍ സലി കുഞ്ഞപ്പന്‍ (54), വടക്കുംചാലില്‍ വിന്‍സന്റ്(50) എന്നിവരെ ആണ് മാങ്കുളം വനപാലകര്‍ അറസ്റ്റ് ചെയ്തത്.

വിനോദിന്റെ വീട്ടില്‍ നിന്ന് പുലിതോലും ഇറച്ചിക്കറിയും നഖങ്ങളും പല്ലും പിടിച്ചെടുത്തു. 10 കിലോ പുലിയുടെ മാംസവും കണ്ടെത്തി. കഴിഞ്ഞ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസില്‍ ഒന്നാം പ്രതിയായ വിനോദിന്റെ കൃഷിയിടത്തില്‍ പന്നിക്കായി ഒരുക്കിയ കെണിയില്‍ പുലി വീഴുകയായിരുന്നു. ഇതോടെ അഞ്ചംഗ സംഘം പുലിയെ പിടികൂടുകയായിരുന്നു. 6 വയസ്സുള്ള ആണ്‍ പുലിയെ ആണ് ചത്തത്. ഇരുമ്ബ് കേബിള്‍ ഉപയോഗപ്പെടുത്തിയാണ് കെണി ഒരുക്കിയത്. പുലിയെ കൊന്ന ശേഷം മാംസം 5 പേരും ചേര്‍ന്ന് വീതിച്ചെടുത്തു. ഇതു സംബന്ധിച്ച്‌ വനപാലകര്‍ക്ക് ലഭിച്ച രഹസ്യവിവരത്തേ തുടര്‍ന്നായിരുന്നു വിനോദിന്റെ വീട്ടില്‍ പരിശോധന നടത്തിയത്. പിന്നീടുള്ള അന്വേഷണത്തില്‍ മറ്റ് 4 പ്രതികളും അറസ്റ്റില്‍ ആയി.

മാങ്കുളം റേഞ്ച് ഓഫീസര്‍ വി.ബി. ഉദയസൂര്യന്‍, ഫോറസ്റ്റ് ഉദ്യോഗസ്ഥരായ അജയഘോഷ്, ദിലീപ് ഖാന്‍, ജോമോന്‍, അഖില്‍, ആല്‍ബിന്‍ എന്നിവരുടെ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ ദേവികുളം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top