×

ഹിന്ദുക്കളില്‍ കുറെ പേര്‍ കോണ്‍ഗ്രസില്‍ നിന്നും സിപിഎമ്മില്‍ നിന്നും അകന്നുപോകു – ഡോ. കെഎസ് രാധാകൃഷ്ണന്‍

കൊച്ചി: ബിജെപിയെ പിന്തുണച്ച്‌ കോണ്‍ഗ്രസ് സഹയാത്രികനും മുന്‍ പിഎസ് സി ചെയര്‍മാനുമായ ഡോ. കെ. എസ് രാധാകൃഷ്ണന്‍. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിശ്വാസികളെ വഞ്ചിക്കുകയായിരുന്നു. കെ സുധാകരനെ പോലെ കരുത്തുള്ള മുകോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലെത്തിയാലും അത്ഭുതമില്ലെന്ന് കെഎസ് രാധാകൃഷ്ണന്‍ പറഞ്ഞു.

ജനങ്ങള്‍ വികാരഭരിതമായി പ്രതികരിക്കുമ്ബോള്‍ അത് വോട്ടിനെയും ബാധിക്കും. അതിന്റെ നേട്ടം ബിജെപിക്കുണ്ടാകുമെന്ന കാര്യത്തില്‍ ബുദ്ധിയുള്ള ആര്‍ക്കും സംശയമില്ല. കോണ്‍ഗ്രസിനുമാത്രമല്ല കോട്ടം മറ്റുപാര്‍ട്ടികള്‍ക്കുമുണ്ടാകും. ഹിന്ദുക്കളില്‍ കുറെ പേര്‍ കോണ്‍ഗ്രസില്‍ നിന്നും സിപിഎമ്മില്‍ നിന്നും അകന്നുപോകുമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

സനാതന ഹിന്ദുവും ബ്രാഹ്മണനുമാണെന്ന അവകാശപ്പെടുന്ന രാഹുല്‍ ശബരിമല വിഷയത്തില്‍ നിലപാട് സ്വീകരിക്കുമ്ബോള്‍ അതില്‍ വൈരുദ്ധ്യമുണ്ട്. വിശ്വാസികളെ വഞ്ചിക്കുന്ന നിലപാടാണ് ഇക്കാര്യത്തില്‍ രാഹുല്‍ സ്വീകരിച്ചതെന്നും രാധാകൃഷ്ണന്‍ പറയുന്നു. വരുന്ന ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ശബരിമല വിഷയം കോണ്‍ഗ്രസിനും സിപിഎമ്മിനും ലോക്‌സഭാ തെരഞ്ഞടുപ്പില്‍ തിരിച്ചടിയാകും. കേരളത്തില്‍ ബിജെപി വന്‍ നേട്ടമുണ്ടാക്കും.

16 ശതമാനം വോട്ടുള്ള ബിജെപി സാമാന്യം ഭേദപ്പെട്ട പാര്‍ട്ടിയാണ്. കെ സുധാകരനെ പോലെ കരുത്തുള്ള നേതാവ് ആ പാര്‍ട്ടിക്കുണ്ടായിട്ടില്ല, സുധാകരനെ പോലെ കരുത്തുള്ള ഒരു നേതാവിനെ കിട്ടിയാല്‍ അവര്‍ക്ക് പ്രയോജനമുണ്ടാകും. അങ്ങനെ അവര്‍ കരുതിയതില്‍ തെറ്റില്ല. രാമന്‍നായര്‍ ബിജെപിയില്‍ പോയത് ജയിക്കുമെന്നുറപ്പായ സീറ്റ് ലഭിക്കുമെന്ന് ഉറപ്പുലഭിച്ചതിനാലാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top