പിണറായിയുടെ FB പേജില്‍ ‘വരം’ കാത്തിരിക്കുന്നവരുടെ 1.5 K പൊങ്കാല ഇങ്ങനെ; ആശ്രിത നിയമത്തിനെതിരെ രൂക്ഷ വിമര്‍ശനം
പിണറായി വിജയന്റെ ഫേസ്ബുക്ക് പേജിൽ തൊഴിലന്വേഷകരുടെ പരാതി പ്രവാഹം.
സംസ്ഥാനത്തു psc വഴിയുള്ള നിയമനങ്ങൾ ത്വരിത ഗതിയിൽ ആണ് നടക്കുന്നത് എന്നും, ഒഴിവുകൾ യഥാസമയം റിപ്പോർട്ട് ചെയ്യാം സോഫ്റ്റ് വെയർ അടക്കം ഉള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയെന്നും,ഒഴിവുകൾ കണ്ടെത്താൻ വിജിലൻസ് ഓഫീസുകൾ തോറും പരിശോധന നടത്തുന്നു എന്ന രീതിയിൽ ഫേസ്ബുക്ക് പോസ്റ്റ് ഇട്ട മുഖ്യമന്ത്രി ക്കു കണക്കിലെ കള്ളക്കളികൾ വ്യക്തമാക്കിയും സംസ്ഥാനത്തു psc വഴി ഉള്ള നിയമനങ്ങൾക്ക് വൻ തോതിൽ കുറവ് വന്നതായും , LDC പോലെ ഉള്ള സുപ്രധാന തസ്തികകളിലേ നിയമനങ്ങൾ ഭരണഘടനാവിരുദ്ധമായി ആശ്രിത നിയമനക്കാർക്കായി പങ്കിട്ടു നൽകുന്നതായും ആരോപിച്ചു ഉദ്യോഗാർഥികൾ കൂട്ട പ്രതിഷേധവുമായി രംഗത്തെത്തി..
ഒഴിവുകൾ ഉദ്യോഗസ്ഥ ലോബികൾ ചേർന്നു പൂഴ്ത്തി വെക്കുന്നതായും പരിധിയിൽ കവിഞ്ഞ ആശ്രിത നിയമനവും സ്വജന പക്ഷപാതപരമായ സ്ഥലംമാറ്റവും നടത്തി നികത്തുന്നതായും,GST, കോടതി, ജലസേചനം, VHSC തുടങ്ങിയ വകുപ്പുകളിൽ സമ്പൂർണ്ണ നിയമന നിരോധനം ആണ് എന്നും ആരോപിച്ചു ആയിരക്കണക്കിന് തൊഴിൽ അന്വേഷകർ ആണ് പ്രതിഷേധവും പരാതിയും രേഖപ്പെടുത്തിയത്.
കേരളത്തിലെ ഏറ്റവും വലിയ തൊഴിൽ ദാതാവ് സർക്കാർ ആണെന്നും ഇത്തരത്തിൽ നിയമനങ്ങൾ നടത്താതിരിക്കുന്നത് സുസ്ഥിര ജോലി എന്ന ലക്ഷ്യത്തോടെ psc പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്ന കേരളത്തിലെ 30 ലക്ഷത്തോളം വരുന്ന തൊഴിൽ അന്വേഷകരോടും അവരുടെ കുടുംബത്തോടും കാണിക്കുന്ന അവഗണന ആണ് എന്നും .ഇടതു ഗവർമെന്റ് തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കണം എന്നും പ്രതിഷേധിച്ച യുവതീ യുവാക്കൾ ചൂണ്ടിക്കാട്ടി.
അങ്ങയുടെ ഉദേശിശുദ്ധയിൽ ബഹുമാനിച്ച് കൊണ്ടുതന്നെ പറയെട്ടെ , സർക്കാർ വകുപ്പുകളിൽ (എസ്പെഷെലി ആരോഗ്യ Dep ) സർക്കാർ നിയമപ്രകാരം ആശ്രിത നിയമനം അനുവദിക്കേണ്ടതിലും ഇരട്ടയോ ഇരട്ടിയുടെ ഇരട്ടിയൊക്കെയാണ് നടക്കുന്നത് (നിലവിലെ എൽ ഡി സി ലിസ്റ്റിൽ നിന്ന് ഹെൽത്ത് ഡിപ്പാർട്മെന്റിൽ ഒരാൾക്ക് പോലും നിയമനംലഭിച്ചിട്ടില്ല ) .. കുട്ടത്തിൽ ഏറ്റവും മോശം നിലക്ക് നിയമനം നടക്കുന്നത് എറണാകുളം ജില്ലയിലും,നിയമങ്ങളിൽ എല്ലാകാലവും 2സ്ഥാനം നിൽക്കുന്ന എറണാകുളം ജില്ലാ,ലിസ്റ്റ് വന്ന് ഒരുവർഷം തികകുമ്പോഴും 100 അഡ്വൈസ് (കഴിഞ്ഞ തവണ 1000 അഡ്വൈസ് പോയജില്ലയാണ്,ഇപ്പോഴത്തെ രീതി കണക്കിലെടുത്താൽ 500അഡ്വൈസ് പോവുമോ എന്ന് സംശയമാണ്) പോലും കടന്നിട്ടില്ല എന്ന് പറയുമ്പോ തന്നെ അങ്ങേക്ക് ഒഴിവുകൾ വഴിമാറ്റി നിയമിക്കുന്ന അധികൃതരുടെ അലംഭാവും മനസിലാക്കുമെന്ന് കരുതുന്നു യുവതീ യുവാക്കൾ ചൂണ്ടിക്കാട്ടി.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്