പി എസ് സി വഴി ജോലി ലഭിച്ചില്ല – എം എസ് സി കെമിസ്ട്രി ഫസ്റ്റ് ക്ലാസുകാരി റ്റോബിയ മാത്യു വഴിയോരത്ത് തേങ്ങാക്കച്ചവടം തുടങ്ങി

ലോക്ഡൗണ്‍ കാലത്തെ വിരസതയകറ്റാന്‍ തുടങ്ങിയ വഴിയോര കച്ചവടം നടത്തി റ്റോബിയ മാത്യു. യുവതലമുറ തോറ്റുകൊടുക്കാന്‍ തയ്യാറല്ലായെന്ന് കാട്ടിയാണ് പനമരം കാപ്പുചാല്‍ പാതയോരത്ത് തേങ്ങക്കച്ചവടം നടത്തുന്ന റ്റോബിയ മാത്യു.
സര്‍വകലാശാലയില്‍ നിന്ന് എം എസ് സി കെമിസ്ട്രിയില്‍ ഫസ്റ്റ് ക്ലാസോടെ പാസായി. പി എസ് സി റാങ്ക് പട്ടികയില്‍ ഇടം നേടിയെങ്കിലും ജോലി ലഭിച്ചില്ല. തുടര്‍ന്നാണ് തേങ്ങാകച്ചവടുമായി റ്റോബിയ മുമ്പോട്ട് വന്നത്. ഓണക്കാലത്ത് രണ്ടു വള്ളിക്കൊട്ട നിറയെ തേങ്ങയുമായി റ്റോബിയ കച്ചവടം ആരംഭിച്ചത്. സഹോദരി റ്റോണിയ അധ്യാപികയാണ്. മാതാവ് ഗ്രേസിയും മകളെ കച്ചവടത്തില്‍ സഹായിക്കുന്നുണ്ട്.
CORUTESY – VANITHA
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്