×

പെയിന്‍റിന്‍റെ മറ പോലുമില്ലാതെ നഗ്നത പ്രദര്‍ശിപ്പിച്ച പൃഥ്വിരാജും രഹ്​ന ഫാത്തിമയെ പോലെ കുറ്റക്കാരന്‍-ചര്‍ച്ചയായി അഭിഭാഷകയുടെ കുറിപ്പ്

ഹ്​ന ഫാത്തിമ സ്വന്തം കുട്ടികളെ കൊണ്ട്​ നഗ്​ന ശരീരത്തില്‍ ​പെയിന്‍റ്​ ചെയ്യിച്ച സംഭവം ഏറെ വിവാദം സൃഷ്​ടിച്ചിരുന്നു. രഹ്​ന ഫാത്തിമയുടെ നഗ്​നതയ്‌ക്കെതിരെ കേസെടുത്ത ഉത്സാഹത്തോടെ നടന്‍ പൃഥ്വിരാജിനെതിരെയും കേസെടുക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ്​ സുപ്രീം കോടതി അഭിഭാഷക ആയ രശ്​മിത രാമചന്ദ്രന്‍. ഈ വിഷയും ചൂണ്ടിക്കാട്ടി രശ്​മിത ഫേസ്​ബുക്കിലിട്ട്​ പോസ്റ്റ്​ സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയാകുകയാണ്​.

രണ്ട്​ ദിവസം മുമ്ബ്​ പൃഥ്വിരാജ്​ ഷര്‍ട്ട്​ ഇടാതെ ഒരു ബീച്ചില്‍ നില്‍ക്കുന്ന ഫോ​ട്ടോ ഫേസ്​ബുക്കില്‍ പോസ്റ്റ്​ ചെയ്​തതാണ്​ രശ്​മിതയുടെ പോസ്റ്റിന്​ ആധാരം. പെയിന്‍റ്​ കൊണ്ടു മറച്ച മാറിടം പൊതുവിടത്തില്‍ പ്രദര്‍ശിപ്പിച്ച രഹ്​ന ഫാത്തിമയേക്കാള്‍ പെയിന്‍റിന്‍റെ മറ പോലുമില്ലാതെ നഗ്​നത പ്രദര്‍ശിപ്പിച്ച പൃഥ്വിരാജ് സുകുമാരന്‍ കുറ്റക്കാരനാണെന്ന്​ രശ്​മിത ചൂണ്ടിക്കാട്ടുന്നു.

നീതിയും ന്യായവും കടുകിടെ വ്യത്യാസമില്ലാതെ നിക്ഷ്പക്ഷമായി നടപ്പാക്കുന്ന മാവേലി നാട്ടില്‍ എന്തുകൊണ്ടാണ് പൃഥ്വിരാജിനെതിരെ കേസില്ലാത്തതെന്ന് സംശയം രഹ്​ന ഫാത്തിമ സംഭവത്തില്‍ സദാചാരം തകര്‍ന്ന സകല മനുഷ്യരും ഏജന്‍സികളും പൊലീസും ജാമ്യം നിഷേധിച്ച കോടതിയും തീര്‍ത്തു തരണമെന്നും അവര്‍ പറയുന്നു. ധനാഢ്യതയിലും ലോക പരിചയത്തിലും വന്‍ സ്വാധീനവും ആള്‍ബലവുമുള്ള ആളുകളുടെ സമ്ബത്തിലും രഹ്‌ന ഫാത്തിമയേക്കാള്‍ ഒരുപാടു മുകളില്‍ നില്‍ക്കുന്ന പൃഥ്വിരാജ് ജാമ്യം കൊടുത്താല്‍ നാടു വിടാനുള്ള സാധ്യതയും ബഹുമാനപ്പെട്ട കോടതി പരിഗണിക്കണമെന്നും പോസ്റ്റിലുണ്ട്​.

രശ്​മിത രാമചന്ദ്ര​ന്‍റെ ഫേസ്​ബുക്​ പോസ്റ്റിന്‍റെ പൂര്‍ണരൂപം വായിക്കാം-

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top