ജോയ്സ് ജോര്‍ജിന്റെ പരാമര്‍ശത്തിന് പിന്നാലെ കേരളത്തില്‍ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ സന്തോഷിപ്പിച്ചു – പ്രിയങ്ക

തൃശ്ശൂര്‍: രാഹുല്‍ ഗാന്ധിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ ഇടുക്കി മുന്‍ എം.പി ജോയിസ് ജോര്‍ജിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി.
ജോയ്സ് കേരളത്തിലെ പെണ്‍കുട്ടികളെയും സ്‌ത്രീകളെയും അപമാനിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിയില്‍ നിന്നാണോ സി.പി.എം പ്രചാരണം പഠിച്ചത്.
ജോയ്സ് ജോര്‍ജിന്റെ പരാമര്‍ശത്തിന് പിന്നാലെ കേരളത്തില്‍ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ സന്തോഷിപ്പിച്ചുവെന്നും പ്രിയങ്ക പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനിയിലെ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്