പ്രേമചന്ദ്രന്റെ ആരോപണം നുണ; യുഡിഎഫ് പ്രവര്‍ത്തകര്‍ പോലും വിശ്വസിക്കില്ല: കെ.എന്‍. ബാലഗോപാല്‍

പണം നല്‍കി വോട്ടുനേടാന്‍ ശ്രമിക്കുന്നെന്ന യുഡിഎഫ് സ്ഥാനാര്‍ഥി എന്‍.കെ. പ്രേമചന്ദ്രന്റെ ആരോപണം തള്ളി കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.എന്‍. ബാലഗോപാല്‍. പ്രേമചന്ദ്രന്റെ ആരോപണം നുണയാണെന്നും യുഡിഎഫ് പ്രവര്‍ത്തകര്‍ പോലും പ്രേമചന്ദ്രന്റെ ആരോപണം വിശ്വസിക്കില്ലെന്നും ബാലഗോപാല്‍ പറഞ്ഞു.
പരാജയഭീതിയിലാണ് പ്രേമചന്ദ്രന്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
വോട്ടെടുപ്പാകുമ്പോള്‍ ഇതിലും വലിയ ആരോപണങ്ങള്‍ പ്രതീക്ഷിക്കുന്നതായും ബാലഗോപാല്‍ കൂട്ടിച്ചേര്‍ത്തു. കൊല്ലത്ത് എല്‍ഡിഎഫ് പണം നല്‍കി വോട്ടുനേടാന്‍ ശ്രമിക്കുന്നെന്ന ഗുരുതര ആരോപണവുമായി എന്‍.കെ. പ്രേമചന്ദ്രന്‍ രംഗത്തെത്തിയിരുന്നു. കാഷ് ഫോര്‍ വോട്ട് എന്ന കാമ്പയ്‌നാണ് കൊല്ലത്ത് എല്‍ഡിഎഫ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്