ജൂണ്‍ 24ന് പുതിയ പാര്‍ട്ടി പ്രഖ്യാപിക്കും – പ്രവീണ്‍ തൊഗാഡിയ.

സംഘപരിവാറിനും ബിജെപിക്കുമെതിരെ പുതിയ രാഷ്ട്രീയപാര്‍ട്ടിയുമായി വി എച്ച് പി മുന്‍ രാജ്യന്തര പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ. ജൂണ്‍ 24ന് പുതിയ പാര്‍ട്ടി പ്രഖ്യാപിക്കും. ഹിന്ദുത്വ ആശയങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്നതായിരിക്കും പാര്‍ട്ടിയെന്നും പ്രവീണ്‍ തൊഗാഡിയ പറഞ്ഞു.
ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയ നാള്‍ മുതല്‍ കൈക്കൊണ്ട നടപടികളില്‍ രാജ്യത്തെ ജനങ്ങള്‍ നിരാശയിലാണ്. സ്വപ്‌നവ്യാപാരിയായ നരേന്ദ്രമോദി വാഗ്ദാന ലംഘനങ്ങളുടെ തമ്പുരാനാണെന്നും അദ്ദേഹം ആരോപിച്ചു. ആര്‍ എസ് എസ് പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും നരേന്ദ്രമോദിയുടെ ഭരണത്തില്‍ നിരാശരാണ്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്