പണിയില്ലാതെ കൊവിഡ്മൂലം മടങ്ങിയെത്തിയവര്‍-3,63,500 – പ്രവാസി മലയാളികള്‍ -27 ലക്ഷം, –
നോര്‍ക്കയുടെ കണക്കനുസരിച്ച് ഇങ്ങനെ അലയുന്നത് 1.67 ലക്ഷം പേര്. ഡ്രീം കേരള പദ്ധതിയുടെ ഭാഗമായി ഇവര്‍ക്ക് വ്യവസായവും വ്യാപാരവും തുടങ്ങാന്‍ സര്‍ക്കാര്‍ വായ്പാപദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും നല്ല പ്രതികരണമുണ്ടായില്ല. പണിയില്ലാതെ എത്തിയവരില്‍ 40ശതമാനവും വിദഗ്ദ്ധ തൊഴിലാളികള്‍. ബാക്കിയുള്ളവര്‍ അസംഘടിത മേഖലയിലെ അവിദഗ്ദ്ധരും. ഇവര്‍ക്ക് തൊഴില്‍ നല്‍കുകയാണ് സര്‍ക്കാര്‍ നേരിടുന്ന വെല്ലുവിളി.
സംസ്ഥാനത്തെ തൊഴില്‍ മേഖല അടക്കിവാഴുന്നത് അന്യസംസ്ഥാന തൊഴിലാളികളായ 20 ലക്ഷത്തിലേറെപ്പേര്‍. നിര്‍മ്മാണ, അടിസ്ഥാന സൗകര്യവികസന, കരാര്‍ തൊഴില്‍ മേഖലകളില്‍ ഇവരുടെ ആധിപത്യമാണ്. വിശ്രമമില്ലാതെ പത്ത് മുതല്‍ 16 മണിക്കൂര്‍ വരെ ജോലിയെടുക്കുന്നതും കുറഞ്ഞ കൂലിയുമാണ് പ്രത്യേകത.തൊഴില്‍ വകുപ്പിന്റെ സ്കില്‍ രജിസ്ട്രി ആപ്പിനും, നോര്‍ക്കയുടെ തൊഴില്‍ ആപ്പിനും വേണ്ടത്ര വിജയിക്കാനായില്ല. പഞ്ചായത്തുകളുടെ സഹകരണത്തോടെ പ്രശ്നം പരിഹരിക്കാനും നീക്കമുണ്ട്. പുതിയ വഴികളുണ്ടെങ്കില്‍ 31വരെ അറിയിക്കാനാണ് ഡ്രീം കേരള സൈറ്റിലെ പരസ്യം. അതനുസരിച്ച് ഹാക്കത്തോണ്‍ നടത്തി നവംബര്‍ 15ന് പരിഹാര പദ്ധതികള്‍ പ്രഖ്യാപിക്കാനാണ് ശ്രമം.
പ്രവാസികള്‍
പ്രവാസി മലയാളികള്‍ -28 ലക്ഷം, കൊവിഡ്മൂലം മടങ്ങിയെത്തിയവര്‍-3.60 ലക്ഷം, തൊഴില്‍ നഷ്ടപ്പെട്ട് എത്തിയവര്‍ -1.67ലക്ഷം, പ്രവാസികള്‍ നാട്ടിലേക്ക് അയയ്ക്കുന്നത്- 2 ലക്ഷം കോടി
സര്‍ക്കാര്‍ ചെയ്തത്
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്