×

കുട്ടിയുടെ പിതാവുമായുള്ള സാമ്പത്തിക തര്‍ക്കം ; ഭാര്യയും മകളും ഇല്ലെന്ന് പ്രതി ചാത്തന്നൂര്‍ പത്മകുമാര്‍

കൊല്ലം ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികളില്‍ ഒരാളെ കുട്ടി തിരിച്ചറിഞ്ഞു. പതിനൊന്ന് ചിത്രങ്ങള്‍ കുട്ടിയെ കാണിച്ചതില്‍ കുട്ടി പത്മകുമാറിനെ തിരിച്ചറിഞ്ഞിരിക്കുകയാണ്.

55666

 

കുട്ടിയുടെ സഹോദരനെയും ചിത്രം കാണിച്ചിട്ടുണ്ട്. ചാത്തന്നൂരില്‍ ബേക്കറി നടത്തുന്ന ആളാണ് പ്രതി പത്മകുമാര്‍.

അതേസമയം കുട്ടിയെ തട്ടിക്കൊണ്ടു പോയ സമയത്തും അന്വേഷണ സംഘമായി സഹകരിക്കാതിരുന്ന പിതാവ് റെജിയെ അന്വേഷണ ഉദ്യോഗസ്ഥര്‍ വീണ്ടും ചോദ്യം ചെയ്‌തെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. ഡിവൈഎസ്പിയും വനിതാ സിപിഒയും കുട്ടിയെ കൂടുതല്‍ ചിത്രങ്ങള്‍ കാണിക്കുന്നുണ്ട്. കുട്ടിയെ രാത്രിയില്‍ താമസിപ്പിച്ച ഓടിട്ട വീട് ചാത്തന്നൂരിന് സമീപം ചിറക്കരയിലാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

 

കൊല്ലം: ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തമിഴ്‌നാട് തെങ്കാശി പുളിയറയില്‍ നിന്ന് നിലവില്‍ മൂന്നു പേരെയാണ് പോലീസ് പിടികൂടിയിരിക്കുന്നത്. കൊല്ലം കമ്മിഷണര്‍ സ്‌ക്വാഡാണ് പ്രതികളെ പിടികൂടിയത്.

 

കുട്ടിയുടെ പിതാവ് പത്തനംതിട്ടയില്‍ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സാണ്. ഇദ്ദേഹം ഭാരവാഹിയായ സംഘടനയില്‍പെട്ട ചിലരെ ചോദ്യം ചെയ്തിരുന്നു. മൂന്നു പേരുടെ രേഖാചിത്രങ്ങള്‍ പൊലീസ് ഇന്നലെ പുറത്തുവിട്ടിരുന്നു. കുട്ടിയെ വിട്ടുകിട്ടാന്‍ 10 ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ടതിനു പിന്നാലെ ഗള്‍ഫില്‍ നിന്നു തുക ട്രാന്‍സ്ഫര്‍ ചെയ്തുവെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്.

തട്ടിക്കൊണ്ടു പോയ സംഘത്തിലെ ഒരു യുവതി നഴ്‌സിങ് കെയര്‍ടേക്കറാണെന്നും സംശയമുണ്ട്. റിക്രൂട്ടിങ് തട്ടിപ്പിന് ഇരയായ യുവതിയാണെന്നും സൂചനയുണ്ടെന്നു പോലീസ് പറയുന്നു. കഴിഞ്ഞദിവസം പുറത്തുവിട്ട രേഖാചിത്രത്തിന്റെ അടിസ്ഥാനത്തിലാണു നഴ്‌സിങ് കെയര്‍ടേക്കറായ യുവതിയിലേക്ക് അന്വേഷണമെത്തിയത്.

 

Kerala abduction: Search continues for 6-year-old girl; suspect's sketch released - The Week

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top