എട്ടാം ക്ലാസ് മുതല്‍ പിറകെ നടന്നു, – കാമുകനായ മിഥുന്‍ ദേവികയുടെ വീട്ടില്‍ കയറി തീ കൊളുത്തി കൊലപ്പെടുത്തി ; കൂടുതല്‍ വെളിപ്പെടുത്തലുകള്‍
കൊച്ചി: കൊച്ചി കാക്കനാട്ടില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ തീക്കൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ പുതിയ വെളിപ്പെടുത്തല്‍. സംഭവത്തില്‍ പൊള്ളലേറ്റ നോര്‍ത്ത് പറവൂര്‍ സ്വദേശി മിഥുന്‍, മരിച്ച പെണ്‍കുട്ടിയുടെ അമ്മയുടെ അകന്ന ബന്ധുവാണെന്ന് ദേവികയുടെ അയല്‍വാസിയും കൗണ്‍സിലറുമായ സ്മിത പറഞ്ഞു. ഇയാള്‍ പെണ്‍കുട്ടിയ നിരന്തരം ശല്യം ചെയ്യുമായിരുന്നു. ഇത് ചൂണ്ടാക്കാട്ടി ദേവികയും കുടുംബം ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നു.
കുറച്ച് ദിവസം മുമ്ബാണ് ഈ പരാതി ഒത്തുത്തീര്‍പ്പായതെന്ന് സ്മിത പറഞ്ഞു. അതിന്റെ പകയാണോ ഈ കൊലപാതകമെന്ന് അറിയില്ലെന്നും അയല്‍വാസിയായ സ്മിത മാധ്യമങ്ങളോട് വ്യക്തമാക്കി. അതേസമയം ദേവികയെ മാത്രമല്ല തങ്ങളെ കുടുംബസമേധം കൊല്ലാന്‍ ശ്രമിച്ചെന്നും തന്റെ ദേഹത്തും പെട്രോള്‍ ഒഴിച്ചെന്നും തലനാരിഴക്കാണെന്നും ദേവികയുടെ അമ്മ പറഞ്ഞു.
പുലര്‍ച്ചെ മിഥുന്‍ ബൈക്കില്‍ ഷാലന്റെ വീട്ടിലത്തിയ ശേഷം കതകില്‍ മുട്ടി വീട്ടുകാരെ ഉണര്‍ത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ പിതാവാണ് വാതില്‍ തുറന്നത്. തുടര്‍ന്ന് യുവാവ് ഓടി വീട്ടിനുള്ളില്‍ കയറിയ ശേഷം മകളെ കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതിനിടെ ഉറക്കമുണര്‍ന്നെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ ദേവികയുടെ മേല്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചു. ഒപ്പം യുവാവിന്റെ ദേഹത്തേക്കും തീ പടരുകയായിരുന്നു.
സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിനും പരിക്കേറ്റിട്ടുണ്ട്. തങ്ങള്‍ ഓടിയെത്തുമ്ബോള്‍ പെണ്‍കുട്ടിയും യുവാവും പൊള്ളലേറ്റു കിടക്കുന്നതും മാതാവ് കരഞ്ഞ് നിലവിളിക്കുന്നതുമാണ് കണ്ടതെന്ന് അയല്‍വാസികള്‍ പറഞ്ഞു. നാട്ടുകാര്‍ ഇന്‍ഫോ പാര്‍ക്ക് എസ്‌ഐയെ ഉടന്‍ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസ് എത്തി പെണ്‍കുട്ടിയെ ആംബുലന്‍സിലും മിഥുനെ പോലീസ് ജീപ്പിലുമാണ് ആശുപത്രിയിലെത്തിച്ചതെന്ന് അയല്‍വാസി പറഞ്ഞു. പെണ്‍കുട്ടി സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു. യുവാവ് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.
കുടുംബത്തിലെ എല്ലാവരെയും കൊല്ലാനായിരുന്നു മിഥുനിന്റെ പദ്ധതിയെന്ന് തീവച്ച് കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ അമ്മ വെളിപ്പെടുത്തിയിരുന്നു. രാത്രി പന്ത്രണ്ടേകാലിന് വീട്ടിലേക്കെത്തി മകള്‍ ദേവികയെ കൊലപ്പെടുത്തിയ മിഥുന്‍ തന്റെ ദേഹത്തേക്കും പെട്രോള്‍ ഒഴിച്ചിരുന്നുവെന്ന് അമ്മ മോളി പറയുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മയും ഇളയ കുട്ടിയും ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ബോധരഹിതയായ മോളി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ദേഹത്ത് പെട്രോള്‍ ഒഴിച്ചതിന് ശേഷമാണ് മിഥുന്‍ ദേവികയുടെ വീട്ടിലേക്ക് എത്തിയതെന്ന് സംശയിക്കുന്നതായി ഇവരുടെ അയല്‍വാസിയും പറയുന്നു. ഇതിന് മുന്‍പും മിഥുന്‍ വീട്ടിലേക്ക് വന്നിട്ടുണ്ടെന്നും അയല്‍വാസി പറയുന്നു. ദേവിക ട്യൂഷനായി പോയിരുന്ന സ്ഥലത്തും മിഥുന്‍ ശല്യം ചെയ്യാനായി എത്തിയിരുന്നതായി പെണ്‍കുട്ടിയുടെ സഹപാഠിയും പറയുന്നുണ്ട്. ഇവര്‍ രണ്ടുപേരും തമ്മില്‍ ബുധനാഴ്ച വൈകുന്നേരം വാക്കുതര്‍ക്കം നടന്നിരുന്നതായും സഹപാഠി വെളിപ്പെടുത്തി. സുഹൃത്തിന്റെ ബൈക്ക് എടുത്താണ് മിഥുന്‍ ദേവികയുടെ വീട്ടിലേക്ക് എത്തിയത്. ബൈക്ക് വീടിനടുത്തുനിന്നും പൊലീസ് കണ്ടെടുത്തു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്