വയനാട്ടില്‍ നിന്ന് മത്സരിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനം വഞ്ചന – സിപിഐ സ്ഥാനാര്‍ത്ഥി പിപി സുനീര്‍.
വയനാട്: വയനാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയിടെ വാട്ടര്‍ലൂ ആണെന്നും ജനങ്ങള്‍ മറുപടി നല്‍കുമെന്നും സിപിഐ സ്ഥാനാര്‍ത്ഥി പിപി സുനീര്‍. വയനാട്ടില്‍നിന്ന് മത്സരിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനം ജനങ്ങളോടുള്ള വഞ്ചനയാണ്. വയനാട്ടില്‍ മത്സരിക്കുന്നതിലൂടെ ജനാധിപത്യ, മതേതര ശക്തികളെ നിരാശപ്പെടുത്തുകയാണ് രാഹുല്‍ ചെയ്യുന്നതെന്നും സുനീര്‍ പറഞ്ഞു.
നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രചാരണ പരിപാടികള്‍ കൂടുതല്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം നേരത്തെ പ്രതീക്ഷിച്ചതാണെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി പൈലി വാത്യാട്ട് പ്രതികരിച്ചു. സ്ഥാനാര്‍ഥി മാറണമോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ തൃശ്ശൂരില്‍ ചേരുന്ന ബിഡിജെഎസ് നേതൃയോഗത്തില്‍ തീരുമാനിക്കുമെന്നും പൈലി വാത്യാട്ട് വ്യക്തമാക്കി.
കോണ്‍ഗ്രസ് ഇപ്പോള്‍ മുഖ്യവിപത്തായി കാണുന്നത് ബിജെപിയല്ല ഇടതുപക്ഷത്തെയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. അതുകൊണ്ടാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ തന്നെ വന്ന് ഇടതുപക്ഷത്തിന് എതിരായി മത്സരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ ആകെ കിട്ടിയത് രണ്ട് സീറ്റാണ്. അതുപോലും കിട്ടില്ലെന്നാണ് കോണ്‍ഗ്രസ് ഇപ്പോള്‍ സന്ദേശം നല്‍കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
വയനാട്ടില്‍ ബിഡിജെഎസിനാണ് എന്‍ഡിഎയിലെ സീറ്റ്. കേളകത്തിലുള്ള പൈലിക്ക് എതിരെ മത്സരിക്കാനാണോ രാഹുല്‍ ഗാന്ധി അമേഠിയില്‍ നിന്ന് മത്സരിക്കുന്നത്. പൈലിയാണോ രാഹുല്‍ ഗാന്ധിയുടെ മുഖ്യശത്രുവെന്ന് കോടിയേരി പരിഹസിച്ചു.
ഭാവിയില്‍ ഇവിടെ രൂപംകൊള്ളാന്‍ പോകുന്ന മതനിരപേക്ഷ സംവിധാനത്തിന് അകത്ത് കോണ്‍ഗ്രസ് പാര്‍ട്ടി പ്രധാന പങ്കാളിയാകാന്‍ പോകുന്നില്ല, ഒരു ജൂനിയര്‍ പങ്കാളിയായിരിക്കും എന്ന സന്ദേശമാണ് ഇത് നല്‍കുന്നത്. ദേശീയതലത്തില്‍ സാധ്യതയില്ലാതെ വന്നപ്പോഴാണ് വയനാട്ടിലേക്ക് വന്നത്. ഞങ്ങളെ സംബന്ധിച്ചിടത്തോളം എവിടെ രാഹുല്‍ മത്സരിച്ചാലും അതിനെ നേരിടാന്‍ തയ്യാറായിട്ടാണ് കേരളത്തിലെ ഇടതുപക്ഷം നില്‍ക്കുന്നത്.
കഴിഞ്ഞ പ്രാവശ്യം ഇടതു സ്ഥാനാര്‍ത്ഥി തോറ്റത് 21,000 വോട്ടിനാണ്. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍ ലോക്‌സഭ മണ്ഡലത്തിലെ ഏഴ് മണ്ഡലങ്ങളില്‍ 19,000വോട്ടിന് മാത്രമാണ് എല്‍ഡിഎഫ് പിറകില്‍ നില്‍ക്കുന്നത്. അവിടെയാണ് രാഹുല്‍ ഗാന്ധി മത്സരിക്കാനിറങ്ങുന്നത് എന്നും അദ്ദേഹം പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്