പട്ടിക ജാതിക്കര്‍ക്ക് കൃഷിഭൂമി വിതരണം ചെയ്യുക : പി.പി.അനില്‍കുമാര്‍
തൊടുപുഴഃ മഹാത്മാ അയ്യങ്കാളിയുടെ ആശയങ്ങളെ ഉയര്‍ത്തി പിടിക്കുവാന്‍ ഇനിയെങ്കിലും ഭരണകൂടങ്ങള്‍ പട്ടിക ജാതി വിഭാഗങ്ങളോട് മര്യാദ കാട്ടണമെന്ന് കേരള പുലയന്‍ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി.അനില്‍കുമാര്‍ ആവശ്യപ്പെട്ടു. മഹാത്മാ അയ്യങ്കാളിയുടെ 79-മത് ചരമ വാര്‍ഷിക ദിനാചരണത്തോടനുബന്ധിച്ച് പുറപ്പുഴ ശാഖയുടെ നേത്യത്വത്തില്‍ പുറപ്പുഴ കവലയില്‍ നടത്തിയ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊറോണ രോഗ ബാധയും ലോക് ഡൗണും മൂലം പട്ടിക ജാതി വിഭാഗങ്ങള്‍ പട്ടിണിയിലേക്ക് നീങ്ങുകയാണ്.
നാളേക്കുള്ള കരുതലിനായി ഒന്നുമില്ലാത്ത ഈ പാപങ്ങള്‍ക്ക് ക്യഷിചെയ്ത് ജീവിക്കാന്‍ ഭൂമിയുമില്ലാ. ആയതിനാല്‍ പാട്ടകാലാവധി കഴിഞ്ഞ തോട്ടം ഭൂമിയും, റവന്യൂ തരിശ് ഭൂമിയും സര്‍ക്കാര്‍ യുദ്ധ കാലാടിസ്ഥാനത്തില്‍ ഏറ്റെടുത്ത് ഭൂരഹിതരായ ഈ വിഭാഗത്തിന് അഞ്ച് ഏക്കര്‍ വീതം ഭൂമി ലീസീല്‍ നല്‍കണമെന്നും കോവിഡ്19 ന്റെ പശ്ചാത്തലത്തില്‍ ഈ വിഭാഗങ്ങളുടെ തൊഴില്‍ മാത്രമല്ലാ വിദ്യാഭ്യാസവും വന്‍ ഭീഷണിയിലായെന്നും അനില്‍കുമാര്‍ പറഞ്ഞു.
ശാഖ വൈസ് പ്രസിഡന്റ് രാജു ശേഖരന്‍ അധ്യക്ഷത വഹിച്ചു. രമണി ചന്ദ്രന്‍ സ്വാഗതവും, കണ്ണന്‍ നന്ദിയും പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്