ദേശീയ പതാക ഇനിയും വാങ്ങാത്തവര്‍ക്ക് തപാല്‍ വകുപ്പ് നല്‍കും, 25 രൂപയാണ് പതാകയുടെ വില
ഈ സ്വാതന്ത്ര്യ ദിനം ഇന്ത്യക്ക് ഏറെ പ്രിയപ്പെട്ടതാണ്. കാരണം രാജ്യം 75ാമത്തെ സ്വാതന്ത്ര്യ വര്‍ഷത്തിലൂടെയാണ് ഇപ്പോള്‍ കടന്ന് പോകുന്നത്.
എല്ലാ വീടുകളിലും ദേശീയ പതാക മൂന്ന് ദിവസം ഉയര്‍ത്താനാണ് നാം ഓരോരുത്തരോടും പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരിക്കുന്നത്. രാജ്യത്തെ ഇരുപത് കോടി കുടുംബങ്ങളിലും ദേശീയ പതാക ഉയരുന്ന മനോഹരമായ കാഴ്ചയൊന്ന് സങ്കല്‍പ്പിച്ചു നോക്കു. ഹര്‍ ഘര്‍ തിരംഗ അഥവാ എല്ലാ വീട്ടിലും പതാക എന്ന പദ്ധതിയില്‍ നമുക്കും പങ്കാളിയാവാം. ഇനി പുതിയ ദേശീയ പതാക എവിടെ നിന്നും ലഭിക്കും എന്നതിലും ആശങ്ക വേണ്ട, അതിനുള്ള അവസരം ഒരുക്കിയിരിക്കുകയാണ് തപാല്‍ വകുപ്പ്.
ദേശീയ പതാകകളുടെ ഓണ്‍ലൈന്‍ വില്‍പ്പന തപാല്‍ വകുപ്പ് ഇന്നലെ മുതല്‍ ആരംഭിച്ചു കഴിഞ്ഞു. ഇതിനായി ചെയ്യേണ്ടത് തപാല്‍ വകുപ്പിന്റെ വെബ്‌സൈറ്റായ epostoffice.gov.in സന്ദ.ര്‍ശിച്ച് ആവശ്യമുള്ള പതാകകള്‍ക്ക് ഓര്‍ഡര്‍ നല്‍കൂ, പതാകകള്‍ അടുത്തുള്ള തപാല്‍ ഓഫീസില്‍ നിന്നും വാങ്ങാനാവും. 25 രൂപയാണ് പതാകയുടെ വില സൈറ്റില്‍ കയറി പണം അടച്ചാല്‍ സൗജന്യമായി പതാക ഉപഭോക്താവിന് അടുത്തുള്ള പോസ്റ്റ് ഓഫീസില്‍ എത്തും. തപാല്‍ വകുപ്പിനൊപ്പം രാജ്യത്തെ പ്രമുഖ ഇകൊമേഴ്സ് വെബ്‌സൈറ്റുകളിലും പതാക വില്‍പ്പന ആരംഭിച്ചിട്ടുണ്ട്.
രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായാണ് ‘ഹര്‍ ഘര്‍ തിരംഗ’ ക്യാമ്ബയിന്‍ ആരംഭിച്ചിരിക്കുന്നത്. ഈ അവസരത്തില്‍ യാതൊരു നിയന്ത്രണവുമില്ലാതെ ത്രിവര്‍ണ്ണ പതാകകള്‍ പ്രദര്‍ശിപ്പിക്കാനാവും. ഓഗസ്റ്റ് 13 മുതല്‍ ഓഗസ്റ്റ് 15 വരെ മൂന്ന് ദിവസത്തേക്ക് വീടുകളില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്താം. ഇതിനായി ആഭ്യന്തര മന്ത്രാലയം അടുത്തിടെ ഇന്ത്യയുടെ പതാക കോഡ് ഭേദഗതി ചെയ്തിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്