തൃശൂര്‍ പൂരം മേയ് രണ്ടിന ; അന്തിമ തീരുമാനം ഉടന്‍ – ചടങ്ങുകള്‍ മാത്രമായി നടത്തിയേക്കും.
തൃശൂര്‍: ഈ വര്‍ഷത്തെ തൃശൂര്‍ പൂരം ചടങ്ങുകള്‍ മാത്രമായി നടത്തിയേക്കും. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം വരും ദിവസങ്ങളിലുണ്ടാകും. ഇതുസംബന്ധിച്ച് ദേവസ്വങ്ങള്‍ യോഗം ചേര്‍ന്നേക്കും. മേയ് രണ്ടിനാണ് തൃശൂര്‍ പൂരം. കൊവിഡിന്റെ നിയന്ത്രണമുള്ളതിനാല്‍ പൂരം പതിവു പോലെ നടത്തുക പ്രയസമാകും.
പൂരം എങ്ങനെ നടത്തണമെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡും തിരുവമ്ബാടി, പാറമേക്കാവ് ദേവസ്വങ്ങളും വിശദമായി ചര്‍ച്ച ചെയ്യും. പൂരം നടത്തിപ്പ് സംബന്ധിച്ച് ഔദ്യോഗിക തീരുമാനങ്ങള്‍ ഇതുവരെ സ്വീകരിച്ചിട്ടില്ല.
കൊവിഡ് വ്യാപനത്തിനുള്ള സാദ്ധ്യത മുന്‍നിറുത്തി തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലുള്ള വിവിധ ക്ഷേത്രങ്ങള്‍ ഭക്തര്‍ക്ക് പ്രവേശനം നിറുത്തി വച്ചിരിക്കുകയാണ്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്