പത്തനംതിട്ടയില്‍ “അത്ഭുത” പോളിംഗ്: ഏഴ് നിയോജക മണ്ഡലങ്ങളിലും വോട്ട് ചെയ്തവരുടെ എണ്ണം ഒരു ലക്ഷം കടന്നു
പത്തനംതിട്ട: പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ കനത്ത പോളിംഗ്. ഏഴ് നിയോജക മണ്ഡലങ്ങളിലും വോട്ട് ചെയ്തവരുടെ എണ്ണം മൂന്ന് മണിയോടെ ഒരു ലക്ഷം കഴിഞ്ഞു. ഏഴ് നിയോജക മണ്ഡലങ്ങളിലായി അന്‍പത് ശതമാനത്തിലധികം വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 65 ശതമാനമായിരുന്നു മണ്ഡലത്തിലെ പോളിംഗ്. സംസ്ഥാനത്തെ തന്നെ ഏറ്റവും കുറഞ്ഞ വോട്ടിംഗ് ശതമാനമായിരുന്നു ഇത്. എന്നാല്‍, ഇക്കുറി തെക്കന്‍ ജില്ലകളില്‍ ഏറ്റവും കനത്ത പോളിംഗ് നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് പത്തനംതിട്ട. ശക്തമായ ത്രികോണമത്സരം നടക്കുന്ന മണ്ഡലംകൂടിയാണിത്.
വൈകിട്ട് മൂന്ന് മണിക്ക് പത്തനംതിട്ട മണ്ഡലത്തിലെ വിവിധ മണ്ഡലങ്ങളില്‍ വോട്ടു ചെയ്തവരുടെ എണ്ണം
കാഞ്ഞിരപ്പള്ളി 1,08,800
പൂഞ്ഞാര്‍ 1,07,224
തിരുവല്ല 1,07,421
റാന്നി 1,07,096
ആറന്മുള 1,25,895
കോന്നി 1,12,040
അടൂര്‍ 1,14,709
പത്തനംതിട്ട മണ്ഡലത്തിനു പുറമെ വയനാട്,കണ്ണൂര്‍, കൊല്ലം മണ്ഡലങ്ങളില്‍ കനത്ത പോളിംഗാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ റെക്കോര്‍ഡ് വോട്ടിംഗ് രേഖപ്പെടുത്തിയത് മൂന്ന് മുന്നണികള്‍ക്കും പ്രതീക്ഷയുണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ തവണ 73.94 ശതമാനമായിരുന്നു പോളിംഗ് ശതമാനമെങ്കില്‍ ഇത്തവണ അത് 75 കടക്കുമെന്നാണ് വിലയിരുത്തല്‍. വോട്ടിംഗ് നടന്ന ഉടന്‍ തന്നെ പല ബൂത്തുകളിലും വോട്ടിംഗ് യന്ത്രത്തില്‍ ഉണ്ടായ തകരാറുകള്‍ തുടക്കത്തില്‍ ആശങ്ക ഉണ്ടാക്കിയിരുന്നു. എന്നാല്‍ ഇത് വളരെ ഒറ്രപ്പെട്ട സംഭവങ്ങളാണെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് ഇതുവരെ കാര്യമായ അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്