രാഷ്ട്രീയവൈര്യത്തിന് കോടതിയെ ഉപയോഗിക്കരുത്; ജോയ്‌സ് ജോര്‍ജ് ഉള്‍പ്പെട്ട കൊട്ടക്കമ്പൂര്‍ കേസില്‍ ഹൈക്കോടതി
കൊച്ചി: രാഷ്ട്രീയവൈര്യത്തിന് കോടതിയെ ഉപയോഗിക്കരുതെന്ന് ഹൈക്കോടതി. ജോയ്‌സ് ജോര്‍ജ് എം.പി ഉള്‍പ്പെട്ട കൊട്ടക്കമ്പൂര്‍ ഭൂമി ഇടപാടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ സുപ്രധാന പരാമര്‍ശം. ജോയ്‌സ് ജോര്‍ജിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ മുകേഷ് മോഹനും എന്‍.കെ. ബിജുവുമാണ് ഹര്‍ജി നല്‍കിയത്.
ഭൂമി ജോയ്‌സിന്റെ കുടുംബത്തിന് കൈമാറിയവരുടെ പവര്‍ ഓഫ് അറ്റോര്‍ണി സ്വന്തം ഇഷ്ടപ്രകാരം കൊടുത്തതല്ലേ എന്ന് കോടതി ചോദിച്ചു. കോടതിയുടെ ചോദ്യത്തിന് പവര്‍ ഓഫ് അറ്റോര്‍ണി യഥാര്‍ഥമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ മറുപടി നല്‍കി. വിദഗ്ധ പരിശോധനയിലും ഇത് ശരിയെന്ന് തെളിഞ്ഞിട്ടുണ്ട്. ഭൂമി എഴുതി നല്‍കിയവര്‍ ഇതുവരെ ഒരു പരാതിയും നല്‍കിയിട്ടില്ല. സ്വന്തം ഇഷ്ടപ്രകാരമാണ് ഭൂമി നല്‍കിയതെന്ന് മജിസ്‌ട്രേറ്റ് കോടതിയില്‍ മൊഴി നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു.
സര്‍ക്കാര്‍ വാദത്തിനു പിന്നാലെയാണ് രാഷ്ട്രീയ വൈരാഗ്യത്തിന് കോടതിയെ ഉപയോഗിക്കരുതെന്ന് ഹൈക്കോടതി പരാമര്‍ശം ഉണ്ടായത്. കേരള പൊലീസ് ഏങ്ങനെ അന്വേഷിക്കുന്നുവെന്ന് നോക്കട്ടെയെന്നും എന്നിട്ടുമതി സി.ബി.ഐ എന്നും കോടതി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട മുഴുവന്‍ സി.ഡിയും ഹാജരാക്കാന്‍ കോടതി നിര്‍ദേശം നല്‍കി. അടുത്ത ആഴ്ച കേസ് വീണ്ടും പരിഗണിക്കും.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്