സ്‌റ്റേഷനുകളിലെ വനിത പോലീസുകാര്‍ക്ക് ശബരിമലയ്‌ക്ക് പോകാന്‍ മടി; വുമണ്‍ ബറ്റാലിയന്‍ 13 ന് പമ്പയിലെ ക്യമ്പിലെത്തിക്കും
സ്‌റ്റേഷനുകളിലെ വനിതകള്‍ക്ക് ശബരിമലയ്‌ക്ക് പോകാന്‍ മടി; ക്യാമ്പുകളില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഈ മാസം 15 ന് പമ്പയിലെ ക്യാമ്പ് ഓഫീസില്‍ എത്തിച്ചേരാന്‍ നിര്‍ദ്ദേശം നല്‍കിയതായി പറയുന്നു.
നിതാ പൊലീസുകാരെ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് പോണ്ടിച്ചേരിയടക്കം അഞ്ച് സംസ്ഥാനങ്ങള്‍ക്ക് ഡിജിപി ലോക്‌നാഥ് ബെഹ്‌റ കത്തയച്ചു. അഞ്ഞൂറ് വനിതാ പൊലീസെങ്കിലും സുരക്ഷയ്ക്കായി വേണ്ടി വരുമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.
വിവിധ സംഘടനകള്‍ പരസ്യപ്രതിഷേധങ്ങള്‍ ശക്തിപ്പെടുത്തുന്നുണ്ടെങ്കിലും ശബരിമലയില്‍ സ്ത്രീപ്രവേശനത്തിന് ആവശ്യമായ സുരക്ഷ ഒരുക്കാനുളള അതിവേഗ തയ്യാറെടുപ്പിലാണ് പൊലീസ്. ശബരിമല സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ സ്ത്രീ സുരക്ഷയ്ക്കായി വനിതാ പൊലീസിനെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. സ്ത്രീകള്‍ക്ക് പതിനെട്ടാം പടി ചവിട്ടി ദര്‍ശനം നടത്തുന്നതിനുളള സുരക്ഷ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്