×

പോലീസുകാരന്‍ ജോജി ആത്മഹത്യ ചെയ്തത് ഭാര്യയ്ക്ക് കത്തെഴുതി വച്ചതിന് ശേഷം

തൊ​ടു​പു​ഴ : സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​റെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ഇ​ടു​ക്കി എ.​ആ​ര്‍.​ക്യാ​ന്പി​ലെ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ മേ​ലു​കാ​വ് ത​ട​ത്തി​പ​റ​ന്പി​ല്‍ ജോ​ജി ജോ​ര്‍​ജി (36) നെ​യാ​ണ് മു​ട്ടം കോ​ട​തി​ക്ക​വ​ല​യ്ക്ക് സ​മീ​പ​ത്തു​ള്ള ലോ​ഡ്ജി​ല്‍ തൂ​ങ്ങി മ​രി​ച്ചനി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

മ​ര​ണ​കാ​ര​ണ​ത്തെ സം​ബ​ന്ധി​ച്ച്‌ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി കെ.​പി.​ജോ​സ് പ​റ​ഞ്ഞു. ഭാ​ര്യ​യു​ടെ വീ​ട് മു​ട്ട​ത്തി​ന് സ​മീ​പം വ​ള്ളി​പ്പാ​റ​യി​ലാ​ണ്. ര​ണ്ട് മ​ക്ക​ളു​ണ്ട്.

ഇ​ന്ന​ലെ വൈ​കി​ട്ട് നാ​ലോ​ടെ​യോ​ടെ​യാ​ണ് ലോ​ഡ്ജ് മു​റി​യി​ലെ ഫാ​നി​ല്‍ തൂ​ങ്ങി​യ നി​ല​യി​ല്‍ ജോ​ജി​യെ അ​ടു​ത്ത മു​റി​യി​ലെ താ​മ​സ​ക്കാ​ര്‍ ക​ണ്ട​ത്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച്ച ജോ​ലി​ക്ക് എ​ത്തി​യി​രു​ന്ന ജോ​ജി ഒ​രു ദി​വ​സം അ​വ​ധി വേ​ണ​മെ​ന്ന് ഓ​ഫീ​സി​ല്‍ അ​റി​യി​ച്ചി​രു​ന്നു. ഭാ​ര്യ സി​ന്ധു​വി​ന്‍റെ പേ​രി​ല്‍ എ​ഴു​തി​യ നാ​ല് വ​രി​യു​ള്ള ക​ത്ത് ലോ​ഡ്ജ് മു​റി​യി​ല്‍ നി​ന്ന് മു​ട്ടം എ​സ്‌ഐ ബൈ​ജു പി.​ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ക​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ള്‍ പോ​ലീ​സ് പു​റ​ത്ത് വി​ട്ടി​ല്ല.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top