പര്‍ദ ധരിച്ച് പ്രസവ മുറിയില്‍ കയറിയ പോലീസുകാരന് ജോലി പോകും. പ്രതി ഒളിവില്‍
തൊടുപുഴ : സ്വകാര്യ ആശുപത്രിയിലെ പ്രസവ മുറിയില്‍ പര്‍ദ ധരിച്ച് അതിക്രമിച്ചു കയറിയ കേസില്‍ പ്രതിയായ സിവില്‍ പോലീസ് ഓഫീസര്‍ക്ക് ജോലി നഷ്ടമായേക്കും. സംഭവത്തിനു ശേഷം ഒളിവില്‍ പോയ കുളമാവ് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ നൂര്‍ സമീറിനെയാണ് 3 ദിവസമായി തൊടുപുഴ പോലീസ് തെരയുന്നത്.
നൂര്‍സമീറിന്റെ തൊടുപുഴ കുന്പംകല്ലിലുള്ള വീടിനു പുറമേ ഭാര്യയുടെയും ബന്ധുക്കളുടെയും വീടുകളില്‍ പോലീസ് പരിശോധന നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല . മുന്‍പും ഇത്തരത്തില്‍ പല ക്രിമിനല്‍ കേസുകളിലും പ്രതിയാണ് ഇയാള്‍. നൂര്സമീറിനെ സര്‍വീസില്‍ നിന്നും പിരിച്ചു വിടുന്നതുള്‍പ്പെടെയുള്ള നടപടികള്‍ക്ക് ശുപാര്‍ശ ചെയ്യുമെന്ന് ജില്ലാ പോലീസ് മേധാവി കെ.ബി.വേണുഗോപാല്‍ പറഞ്ഞു .
ആശുപത്രിയില്‍ ആള്‍മാറാട്ടം നടത്തി അതിക്രമിച്ചു കയറിയതിന്റെ പേരില്‍ ക്രിമിനല്‍ കേസെടുത്ത പശ്ചാത്തലത്തില്‍ ഇയാളെ ജില്ലാ പോലീസ് മേധാവി കെ.ബി.വണുഗോപാല്‍ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. സ്പെഷല്‍ബ്രാഞ്ച് ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു നടപടി. .
ക്രിമിനല്‍ സ്വഭാവമുള്ള കാര്യത്തിനാവാം പോലീസുകാരന് ആശുപത്രിയിലെത്തിയതെന്ന സൂചനയുടെ വെളിച്ചത്തില്‍ വലിയ പ്രാധാന്യത്തോടെയാണ് പോലീസ് കേസ് അന്വേഷിക്കുന്നത്. മുന്‍പും ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ ഇത്തരം സംഭവങ്ങളുടെ ചുവടുപിടിച്ചും അന്വേഷണം നീക്കുന്നുണ്ട്. .
നൂര്‍ സമീര്‍ സംഭവ ദിവസം രാത്രിയില്‍ ആശുപത്രിയില്‍ എത്താന്‍ ഉപയോഗിച്ച വാഹനം എസ്ഐ വി.സി.വിഷ്ണുകുമാറിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തു. ആക്രിക്കച്ചവടക്കാരനായ കുന്പംകല്ല് സ്വദേശി ബിലാലിന്റെ പെട്ടിഓട്ടോയാണ് പോലീസ് പിടികൂടിയത്. നൂര്‍സമീറിന്റെ സുഹൃത്തായ ബിലാലാണ് ഇയാളെ ആശുപ്ത്രിയില്‍ എത്തിച്ചതെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. .
വെള്ളിയാഴ്ച രാത്രി എട്ടോടെയായിരുന്നു പെട്ടി ഓട്ടോയിലെത്തിയ പോലീസുകാരന് പര്‍ദ ധരിച്ച് ആശുപത്രിയില്‍ സ്ത്രീകള്‍ മാത്രം തങ്ങുന്ന മുറിയില്‍ കയറിയത്. ആശുപത്രിയില്‍ അതിക്രമിച്ചു കയറിയതിനു ശേഷം ഇയാള്‍ സുരക്ഷാ ജീവനക്കാരുടെ കൈയില്‍പ്പെടാതെ ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിനു ശേഷം ഇയാള്‍ ജോലി ചെയ്യുന്ന കുളമാവ് പോലീസ് സ്റ്റേഷനില്‍ എത്തുകയോ ഫോണില്‍ ബന്ധപ്പെടുകയോ ചെയ്തിട്ടില്ല. .
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്