×

ജോലിയും വിശ്വാസവും രണ്ട്. സന്നിധാനത്ത് ഈ മാസം മുതല്‍ വനിതാ പൊലീസിനെ നിയോഗിക്കും; ലോക്‌നാഥ്

തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് ഈ മാസം മുതല്‍ വനിതാ പൊലീസിനെ നിയോഗിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ജോലിയും വിശ്വാസവും രണ്ട്. പൊലീസ് സേനയില്‍ സ്ത്രീ- പുരുഷ വ്യത്യാസമില്ലെന്നും ബെഹ്‌റ പറഞ്ഞു.

വനിതാ പൊലീസുകാരെ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് പോണ്ടിച്ചേരിയടക്കം അഞ്ച് സംസ്ഥാനങ്ങള്‍ക്ക് ഡിജിപി ലോക്‌നാഥ് ബെഹ്‌റ കത്തയച്ചു. അഞ്ഞൂറ് വനിതാ പൊലീസെങ്കിലും സുരക്ഷയ്ക്കായി വേണ്ടി വരുമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

വിവിധ സംഘടനകള്‍ പരസ്യപ്രതിഷേധങ്ങള്‍ ശക്തിപ്പെടുത്തുന്നുണ്ടെങ്കിലും ശബരിമലയില്‍ സ്ത്രീപ്രവേശനത്തിന് ആവശ്യമായ സുരക്ഷ ഒരുക്കാനുളള അതിവേഗ തയ്യാറെടുപ്പിലാണ് പൊലീസ്. ശബരിമല സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ സ്ത്രീ സുരക്ഷയ്ക്കായി വനിതാ പൊലീസിനെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. സ്ത്രീകള്‍ക്ക് പതിനെട്ടാം പടി ചവിട്ടി ദര്‍ശനം നടത്തുന്നതിനുളള സുരക്ഷ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top