×

എന്റെ പിള്ളേരെ തൊടുന്നോടാ’ പൊലീസ് അസോസിയേഷന്റെ പരാതി; – ശ്രദ്ധിക്കപ്പെടാനുള്ള പരസ്യം മാത്രം പരസ്യ ഏജന്‍സി

പൊലീസ് ഉദ്യോഗസ്ഥനെ ഭിത്തിയില്‍ ചാരി നിര്‍ത്തി നെഞ്ചത്ത് ചവിട്ടുന്ന രംഗമുള്ള ‘ലൂസിഫറിന്റെ’പരസ്യത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. ‘എന്റെ പിള്ളേരെ തൊടുന്നോടാ” എന്ന മാസ് ഡയലോഗുമായി ബോക്സോഫീസില്‍ തൂക്കിയടി എന്ന അടിക്കുറിപ്പോടെ പ്രത്യക്ഷപ്പെട്ട മനോരമ പത്രത്തിന്റെ ഒന്നാം പേജിലെ ക്വാര്‍ട്ടര്‍ പരസ്യമാണ് വിവാദത്തില്‍ പെട്ടിരിക്കുന്നത്. പരസ്യം സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കുന്നുവെന്ന് ആരോപിച്ച്‌ കേരള പൊലീസ് അസോസിയേഷന്‍ പരാതിയുമായി രംഗത്തെത്തി. മുഖ്യമന്ത്രിക്കും, ഡിജിപിക്കും സെന്‍സര്‍ ബോര്‍ഡിനും അസോസിയേഷന്‍ പരാതി നല്‍കി. പൊലീസ് കുടുംബങ്ങള്‍ ചിത്രം ബഹിഷ്‌ക്കരിക്കും എന്ന മുന്നറിയിപ്പും നല്‍കുന്നു.

‘ചിത്രത്തിലെ നായകന്‍ യൂണിഫോമിലുള്ള ഒരു പൊലീസ് ഓഫിസറെ നെഞ്ചില്‍ ചവിട്ടി നില്‍ക്കുന്ന ചിത്രത്തോടൊപ്പം സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കുന്ന തരത്തിലുള്ള തലവാചകം ഉള്‍പ്പെടെയുള്ളതാണ് പ്രസ്തുത പരസ്യം. ഈ പരസ്യം കാണുന്ന ലക്ഷക്കണക്കിന് സാധാരണ ജനങ്ങളില്‍ ഇത് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന കാര്യത്തില്‍ സംശയമില്ല. പൊലീസിനെ മനഃപൂര്‍വം ആക്രമിക്കുന്ന നിരവധി സന്ദര്‍ഭങ്ങള്‍ നമ്മുടെ നാട്ടില്‍ നടന്നു വരുന്നുണ്ട്. മുന്‍പ് കൊടും ക്രിമിനലുകളായിരുന്നു പൊലീസിനെ ആക്രമിച്ചിരുന്നുവെങ്കില്‍ നിര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ പൊലീസിനെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ ചെറിയ തോതിലെങ്കിലും സാധാരണക്കാരായ യുവാക്കള്‍ക്കും പങ്കുള്ളതായി കാണുവാന്‍ കഴിയും. ഇതിനു പ്രേരകമാകുന്നതില്‍ ജനങ്ങളെ അത്യധികം സ്വാധീനിക്കുന്ന സിനിമ പോലുള്ള മാധ്യമങ്ങളുടെ പങ്കു ചെറുതല്ല. അങ്ങനെയുള്ള സാഹചര്യത്തിലാണ് പ്രസ്തുത പരസ്യം എന്നുള്ളത് അതിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു,’ പരാതിയില്‍ പറയുന്നു. പരസ്യങ്ങള്‍ നല്‍കുന്നത് ശ്രദ്ധിക്കപ്പെടാന്‍ വേണ്ടിയാണ്. ഈ പരസ്യത്തിലൂടെ അതിന് സാധിച്ചെന്നാണ് വിലയിരുത്തല്‍.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top