×

തട്ടുകടക്കാരനെ മര്‍ദ്ദിച്ച സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് പിണറായി കണ്ടു – മുഖ്യന്റെ സുരക്ഷാസേനയിലെ 4 പോലീസുകര്‍ക്ക് ശിക്ഷാ പരേഡ്

തിരുവനന്തപുരം: തട്ടുകടക്കാരനെ മര്‍ദ്ദിച്ച മുഖ്യമന്ത്രിയുടെ സുരക്ഷാസംഘത്തിലെ നാല് പൊലീസുകാര്‍ക്ക് ഒരാഴ്‌ച്ച ശിക്ഷാ പരേഡ്. പേരൂര്‍ക്കട എസ്.എ.പി ക്യാമ്ബിലാണ് നാല് പേര്‍ക്കും ഒരാഴ്ചത്തെ ശിക്ഷാ പരേഡ് നല്‍കിയത്.

കഴിഞ്ഞ മാസം മൂന്നാം തീയതി രാത്രിയിലായിരുന്നു സംഭവം. മൂന്ന് ബൈക്കുകളില്‍ എത്തിയ പൊലീസുകാര്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കാത്തുനില്‍ക്കുന്നതിനിടെ തട്ടുകടക്കാരനുമായി തര്‍ക്കമുണ്ടാവുകയും മര്‍ദ്ദനത്തില്‍ കലാശിക്കുകയുമായിരുന്നു. തട്ടുകടയിലെ സാധനങ്ങള്‍ ഇവര്‍ വാരിവലിച്ചിട്ടു. മ്യൂസിയം സ്റ്റേഷനിലെ പൊലീസുകാരാണ് തങ്ങളെന്നും തട്ടുകട പൂട്ടിക്കുമെന്നും പറഞ്ഞ് കടയുടമയെ ഭീഷണിപ്പെടുത്തി. പക്ഷേ, വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മ്യൂസിയം പൊലീസ് നഷ്ടപരിഹാരം വാങ്ങി നല്‍കി കേസില്ലാതെ സംഭവം ഒത്തുതീര്‍പ്പാക്കുകയായിരുന്നു.

തുടര്‍ന്ന് പരാതിക്കാരനെ മ്യൂസിയം സ്റ്റേഷനില്‍ വിളിച്ചുവരുത്തി പരാതിയില്ലെന്ന് എഴുതി വാങ്ങി. മുഖ്യമന്ത്രിയുടെ സുരക്ഷാസംഘത്തിലെ ഒരു പൊലീസുകാരനും ഈ സമയത്ത് സ്റ്റേഷനിലുണ്ടായിരുന്നു. ഇക്കാര്യങ്ങള്‍ സ്‌പെഷ്യല്‍ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തതോടെയാണ് നടപടിയുണ്ടായത്. മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ഉടന്‍ നടപടിയെടുത്താല്‍ വിവാദമാകുമെന്നതിനാല്‍ വൈകിപ്പിച്ചു

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top