പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു ; 84.33 ശതമാനം വിജയം
തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. വിജയശതമാനം 84.33 ആണ്. 3,11,375 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. സര്‍ക്കാര്‍ സ്കൂളുകളില്‍ 83.04 ശതമാനം വിജയം നേടിയതായും ഫലം പ്രഖ്യാപിച്ച പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാന് അറിയിച്ചു.
71 സ്കൂളുകള്‍ക്ക് നൂറുമേനി വിജയം. സ്പെഷല്‍ സ്കൂളുകളില്‍ 98.64 ശതമാനം വിജയം നേടി. ഏറ്റവും കൂടുതല്‍ വിജയശതമാനം കോഴിക്കോട് ജില്ലയില്‍ 87.44 ശതമാനമാണ്. ഏറ്റവും കുറവ് പത്തനംതിട്ട ജില്ലയിലാണ്. 78 ശതമാനം. എയ്ഡഡ് മേഖലയില്‍ 86.36 ശതമാനവും അണ്‍ എയ്ഡഡ് മേഖലയില്‍ 77.34 ശതമാനവും വിജയം നേടി.
14,224 കുട്ടികള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചിട്ടുണ്ട്. ടെക്നിക്കല്‍, ആര്‍ട്ട് ഹയര്‍സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷാ ഫലവും ഇതോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
www.dhsekerala.gov.in, www.keralaresults.nic.in, www.prd.kerala.gov.in, www.results.itschool.gov.in വെബ്സൈറ്റുകളില്‍ ഫലം ലഭ്യമാകും. prdlive, Saphalam 2019, iExaMS എന്നീ മൊബൈല്‍ ആപ്പുകളിലും ഫലം ലഭ്യമാകും.
പ്ലസ് വണ്ണിന് മറ്റന്നാള്‍ മുതല്‍ ( മെയ് 10 ) അപേക്ഷിക്കാം. ട്രയല്‍ അലോട്ട് മെന്റ് 20 ്. ആദ്യ അലോട്ട് മെന്റ് 22 ന് നടക്കും. ക്ലാസുകള്‍ ജൂണ്‍ മൂന്നിന് ആരംഭിക്കും. ഇതാദ്യമായാണ് ഒന്നാം ക്ലാസു മുതല്‍ 12-ാം ക്ലാസ് വരെ ഒരേ ദിവസം ക്ലാസുകള്‍ ആരംഭിക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി അറിയിച്ചു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്