പ്ലസ് വണ്‍ പ്രവേശനത്തിന് പണം വാങ്ങി; സ്കൂളുകളില്‍ വിജിലന്‍സ് റെയ്ഡ്; കണക്കില്‍പെടാത്ത പണം പിടിച്ചെടുത്തു
കൊച്ചി: പ്ലസ് വണ്‍ പ്രവേശനത്തിന് പണം വാങ്ങിയെന്ന പരാതിയെ തുടര്‍ന്ന് സംസ്ഥാനത്തെ സ്കൂളുകളില്‍ വിജിലന്‍സ് റെയ്ഡ്.
‘ഓപ്പറേഷന്‍ ഈഗിള്‍ വാച്ച്’ എന്ന പേരില്‍ സംസ്ഥാന വ്യാപകമായി 45 എയ്‌ഡഡ് സ്കൂളുകളിലും 15 ഓളം വിദ്യാഭ്യാസ ഓഫീസുകളിലുമാണ് വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തിയത്.
മലപ്പുറത്തെ ഹയര്‍സെക്കന്ററി ഉപഡയയറക്ടറുടെ ഓഫീസില്‍ നിന്ന് കണക്കില്‍പെടാത്ത ഒരു ലക്ഷം രൂപ വിജിലന്‍സ് സംഘം പിടിച്ചെടുത്തു. വിദ്യാര്‍ത്ഥികളുടെ പ്രവേശന സമയത്ത് എയ്‌ഡഡ് സ്കൂള്‍ മാനേജ്‌മെന്റുകളും സ്കൂളുകളിലെ പിടിഎ കമ്മിറ്റികളും ചേര്‍ന്ന് അനധികൃതമായി ഫണ്ട് പിരിച്ചെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു വിജിലന്‍സ് റെയ്ഡ്.
ഉയര്‍ന്ന വിജയശതമാനവും ഗുണ നിലവാരവും പുലര്‍ത്തുന്ന സര്‍ക്കാര്‍ – എയ്‌ഡഡ് സ്കൂളുകളിലെ മാനേജ്മെന്റുകള്‍ സ്കൂള്‍ പ്രവേശന സമയത്ത് രക്ഷിതാക്കളില്‍ നിന്നും പിടിഎ ഫണ്ട് ,ബില്‍ഡിംഗ് ഫണ്ട് എന്നീപേരുകളില്‍ വന്‍ തുകകള്‍ പിരിച്ചെടുക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. എയ്‌ഡഡ് സ്കൂളിലെ അധ്യാപക, അനധ്യാപക തസ്തികകളിലുള്ള നിയമനങ്ങളുടെ അംഗീകാരം നല്‍കുന്നതില്‍ വ്യാപക ക്രമക്കേടുകള്‍ നടത്തുന്നതായും, കൈക്കൂലിക്കും സ്വാധീനത്തിനും വഴങ്ങി മുന്‍ഗണന ക്രമം തെറ്റിച്ച് അംഗീകാരം നല്‍കുന്നതായും വിജിലന്‍സിന് വിവരം ലഭിച്ചിരുന്നു.
നിയമന അംഗീകാരത്തിനായി വലിയ തുകകള്‍ ജില്ലാ എഡ്യൂക്കേഷണല്‍ ഓഫീസ്, അസിസ്റ്റന്റ് എഡ്യൂക്കേഷണല്‍ ഓഫീസുകളിലെ ജീവനക്കാര്‍ ആവശ്യപ്പെടുന്നതുള്‍പ്പടെ നിരവധി സാമ്ബത്തിക ക്രമക്കേടുകള്‍ നടക്കുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് എഡിജിപി അനില്‍ കാന്തിന്റെ നിര്‍ദേശപ്രകാരമാണ് മിന്നല്‍ പരിശോധന.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്