പ്രതിച്ഛായക്ക് പി ജെ യുടെ മറുപടി വന്നു – ലേഖനത്തിനെതിരെ സിഎഫ് തോമസ് – ചടങ്ങില്‍ ജോമോനും, ചാഴികാടനും ജയരാജും എത്തിയില്ല
കേരള കോണ്‍ഗ്രസ് (എം) മുഖപത്രം പ്രതിച്ഛായയുടെ ലേഖനത്തിന് മറുപടിയുമായി പി.ജെ.ജോസഫ്. മാണിക്കൊപ്പം യുഡിഎഫ് ഒന്നിച്ചുനിന്നു. എല്ലാ യുഡിഎഫ് നേതാക്കളും ഒന്നിച്ചുവന്ന് തിരികെവിളിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
മാണിക്കെതിരെ ഒരിക്കലും ഒന്നും പറഞ്ഞിട്ടില്ല. കേരള കോണ്‍ഗ്രസിന്റെ യോജിപ്പിനു വേണ്ടിയാണ് താന്‍ എല്‍ഡിഎഫ് വിട്ടതെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു.
കെ.എം. മാണി മടങ്ങിയത് മുറിവുണങ്ങാത്ത മനസുമായാണെന്ന് പിജെ ജോസഫിനെയും കോണ്ഗ്രസ്സിനെയും കുറ്റപ്പെടുത്തി പ്രതിച്ഛായയില്‍ പത്രാധിപര്‍ കുര്യാക്കോസ് കുമ്പളളക്കുഴി എഴുതിയ ലേഖനത്തില്‍ ആരോപിച്ചിരുന്നു.
ബാര്‍ കോഴ വിവാദത്തില്‍ അന്വേഷണം നീട്ടിക്കൊണ്ട് പോകാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചെന്നും മന്ത്രിസഭയില്‍ നിന്നും ഒരുമിച്ച് രാജിവെയ്ക്കാമെന്ന മാണിയുടെ നിര്‍ദേശം ജോസഫ് അംഗീകരിച്ചില്ലെന്നും പിന്നീട് മാണിക്ക് ഒറ്റക്ക് രാജി വെക്കേണ്ടി വന്നെന്നും ലേഖനത്തില്‍ പറയുന്നു. പി.ജെ.ജോസഫ് രാജിവയ്ക്കാത്തതിന്റെ കാരണം ഇപ്പോഴും ദുരൂഹമാണെന്നും ലേഖനത്തില്‍ പറയുന്നു.
ബാർ കോഴക്കേസിന്‍റെ കാലത്ത് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയ്ക്കും ലേഖനത്തിൽ പരോക്ഷ വിമർശനമുണ്ട്. നാൽപത്തഞ്ച് ദിവസത്തിനകം ത്വരിതാന്വേഷണം നടത്തി കേസ് അവസാനിപ്പിക്കാമെന്ന രമേശ് ചെന്നിത്തലയുടെ ഉറപ്പിൽ തുടങ്ങിയ ബാർകോഴ വിജലൻസ് അന്വേഷണം നീണ്ടു പോയതിൽ ചതിയുണ്ടായിരുന്നതായും ലേഖനം ആരോപിക്കുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്