തൃക്കരിപ്പൂരില്‍ കെ എം മാണിയുടെ മരുമകന്‍ സ്ഥാനാര്‍ത്ഥി – സീറ്റെണ്ണം പത്തായതിനാല്‍ മഞ്ഞക്കടമ്പന് വേറെ പാക്കേജ്
തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ കെ എം മാണിയുടെ മകളുടെ ഭര്‍ത്താവ് എം പി ജോസഫ് സ്ഥാനാര്‍ത്ഥിയാകും.
തൊടുപുഴയില്‍ പി ജെ ജോസഫ്, ഇടുക്കിയില്‍ ഫ്രാന്‍സീസ് ജോര്‍ജ്ജ്, കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫ്, ഇരിങ്ങാലക്കുടയില്‍ തോമസ് ഉണ്ണിയാടന്‍, ഏറ്റുമാനൂരില്‍ പ്രിന്‍സ് ലൂക്കോസ്, കോതമംഗലത്ത് ഷിബു തെക്കുംപുറം, കുട്ടനാട്ടില്‍ ജേക്കബ്ബ് എബ്രഹാം, ചങ്ങനാശേരിയില്‍ വി ജെ ലാലി സ്ഥാനാര്‍ത്ഥി യാവും. തിരുവല്ലയില്‍ കുഞ്ഞുകോശി പോള്‍, എന്നിവര്‍ ഉറപ്പിച്ച.
സജി മഞ്ഞക്കടമ്പന് കോട്ടയം യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനം തിരികെ നല്‍കും. 10 സീറ്റേ ലഭിച്ചുള്ളൂവെന്ന കാര്യം സജിയെ ബോധ്യപ്പെടുത്തി. യുഡിഎഫ് ഭരണം ലഭിച്ച് കഴിയുമ്പോള്‍ നല്ലൊരു ബോര്‍ഡിന്റെ ചെയര്‍മാന്‍ സ്ഥാനം നല്‍കാമെന്നാണ് സജിയ്ക്ക് ഇപ്പോള്‍ നല്‍കിയിരിക്കുന്ന വാഗ്ദാനം. 10 ല്‍ അധികം സീറ്റുകള്‍ യുഡിഎഫില്‍ നിന്നും ലഭിക്കാത്ത സാചര്യത്തിലാണ് മഞ്ഞക്കടമ്പന് സ്ഥാനാര്‍ത്ഥിത്വം ലഭിക്കാതെ ഇറുന്നത്.
റിവേഴ്‌സ് ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. രണ്ട് ദിവസത്തിനകം തൊടുപുഴയില്‍ പി ജെ ജോസഫ് എത്തും.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്