പി ജെ ജോസഫും വേണം ! രണ്ടില ജോസും വേണം ! തലപുകഞ്ഞ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും – ഇപ്പോ വന്നാലെടുക്കാമെന്ന് സിപിഎമ്മും – രണ്ടില ചിഹ്നത്തില്‍ ജയിച്ചവരുടെ യോഗം ിളിച്ച് ജോസ് കെ മാണി
രണ്ടില ചിഹ്നത്തില്‍ മത്സരിച്ചുവിജയിച്ച് പ്രാദേശിക ജനപ്രതിനിധികളായവരുടെ യോഗം വിളിച്ചുചേര്‍ക്കാന്‍ ജോസ് വിഭാഗം തീരുമാനിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ പേരും ചിഹ്നവും ഉപയോഗിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അനുമതി നല്‍കിയതിന് പിന്നാലെയാണ് പാര്‍ട്ടിക്കുള്ളില്‍ പിടിമുറുക്കാനുള്ള ഇവരുടെ നീക്കം.
പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പല്‍ അംഗങ്ങളായ പാര്‍ട്ടിയിലെ ഒരുവിഭാഗം നിലവില്‍ ജോസഫിനൊപ്പമാണ്. ഔദ്യോഗികവിഭാഗമെന്നനിലയില്‍ തങ്ങള്‍ക്ക് ഇവരുടെ യോഗം വിളിച്ചുചേര്‍ക്കാന്‍ അധികാരമുണ്ടെന്നാണ് ജോസ് വിഭാഗം പറയുന്നത്. മുന്നണിയില്‍നിന്ന് മത്സരിച്ചവരെയും, ഒറ്റയ്ക്ക് രണ്ടില ചിഹ്നത്തില്‍ മത്സരിച്ചവരെയും യോഗത്തിലേക്ക് വിളിക്കും. പങ്കെടുത്തില്ലെങ്കില്‍ നടപടികളുണ്ടാകുമെന്നും ജോസ് വിഭാഗം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ചെയര്‍മാന്റെ നിര്‍ദ്ദേശപ്രകാരം അതത് മണ്ഡലം കമ്മിറ്റികളായിരിക്കും യോഗം വിളിക്കുക. ജനപ്രതിനിധികളുടെ പട്ടിക തയ്യാറാക്കിനല്‍കാന്‍ സംസ്ഥാനനേതൃത്വം നിലവില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ജോസ് വിഭാഗവുമായുള്ള ബന്ധം അടഞ്ഞ അധ്യായമല്ലെന്ന് കെപിസിസി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഘടകകക്ഷികളുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുന്നണിയിലെ തീരുമാനമനുസരിച്ചായിരിക്കും ഇക്കാര്യത്തില്‍ ഇനി മുന്നോട്ടുപോകുകയെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും വിശദീകരിച്ചു. ഉടനെയൊരു അനുരഞ്ജനസംഭാഷണം ഉദ്ദേശിക്കുന്നില്ലെന്നാണ് ലീഗ് നേതാവിന്റെയും നിലപാട്
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്