×

കാപ്പന്‍ രാജ്യസഭാ എം പി ആകും ; ജോസ് മോന്‍ പാലാ എംഎല്‍എയും പിണറായിയുടെ പാക്കേജ് ഇങ്ങനെ – അന്തം വിട്ട് യുഡിഎഫിലെ മന്ത്രിമോഹികള്‍

കാപ്പന്‍ രാജ്യസഭാ എം പി ആകും ; ജോസ് മോന്‍ പാലാ എംഎല്‍എയും
പിണറായിയുടെ പാക്കേജ് ഇങ്ങനെ – അന്തം വിട്ട് യുഡിഎഫിലെ മന്ത്രിമോഹികള്‍

രാജു ജോസഫ്
കോട്ടയം : ജോസ് കെ മാണിയെയും കൂട്ടരേയും യുഡിഎഫില്‍ നിന്ന് പുറത്താക്കിയതോടെ അതിവേഗത്തിലുള്ള നീക്കങ്ങളുമായി സിപിഎം രംഗത്തിറങ്ങി. ജോസ് കെമാണിയേയും കൂട്ടരും ജനാധിപത്യ പിന്തുണയുളള പാര്‍ട്ടിയാണ്. കോണ്‍ഗ്രസും ലീഗും കഴിഞ്ഞാല്‍ അവരാണ് യുഡിഎഫില്‍ മുന്‍പന്തിയിലുള്ളതെന്നും കഴിഞ്ഞ ദിവസം പിണറായിയും കോടിയേരിയും പറഞ്ഞിരിക്കുകയാണ്.
ഇതോടെ ഇവര്‍ക്കുള്ള പുതിയ പാക്കേജ് കണ്ടെത്താനുള്ള ശ്രമത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. സിപിഐ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയെങ്കിലും തുടര്‍ ഭരണത്തിനായി എന്ത് വിട്ടുവീഴ്ചയ്ക്കും സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും തയ്യാറായിരിക്കുകയാണ്. സിപിഐയുടെ എതിര്‍സ്വരം നിഷ്പ്രഭമാക്കാന്‍ സാധിക്കുമെന്ന് തന്നെയാണ് അവരുടെ ആത്മവിശ്വാസവും. എംഎല്‍എ മാരുടെ കണക്ക് എടുപ്പ് നടത്തുമ്പോള്‍ സിപിഐയ്ക്കും പരാജയപ്പെട്ട പല സീറ്റുകളിലും വിജയിക്കാനും നേരിയ ഭൂരിപക്ഷത്തില്‍ വിജയിച്ച പീരുമേട് ഉള്‍പ്പെടെയുള്ള നിയമസഭാ മണ്ഡലങ്ങളില്‍ ഭൂരിപക്ഷം കൂട്ടാനും സഹായിക്കുമെന്ന്്് സിപിഎമ്മിലെ സമുന്നത നേതാവ് ഗ്രാമജ്യോതിയോട് പറഞ്ഞു.
പിതാവായ കെ എം മാണി തന്റെ ജീവശ്വാസമായി കണ്ട പാലാ നിയോജകമണ്ഡലത്തെ വിട്ട് കളയാന്‍ ജോസ് കെ മാണി ഒരിക്കലും തയ്യാറാവുകയില്ല. രണ്ടില ചിഹ്നം ലഭിക്കാത്തതതും ജോസഫ് ഗ്രൂപ്പിന്റെ കളികളുമാണ് ഇത്തവണ 5 പതിറ്റാണ്ടിന് ശേഷം പാല ഇത്തവണ പരാജയപ്പെടാന്‍ കാരണം
നിരവധി തവണത്തെ പരിശ്രമത്തിനും പരാജയത്തിന് ശേഷം പാലായില്‍ ആദ്യമായി വിജയിച്ച മാണി സി കാപ്പന് ഇനിയും എംഎല്‍എ ആകണം. ഇതാണ് സിപിഎമ്മിനെ കുഴപ്പിക്കുന്നത്. പുതുപാക്കേജിനായി രാജ്യസഭാ എം പി സ്ഥാനം ജോസ് കെ മാണി രാജിവച്ച് പകരം മാണി സി കാപ്പനെ ദില്ലിയിലേക്ക്് അയയ്ക്കും. യുഡിഎഫ് ബന്ധം വിശ്ചേദിച്ച് വീരേന്ദ്രകുമാര്‍ വന്നപ്പോഴും ഇതേ പാക്കേജാണ് സിപിഎം സ്വീകരിച്ചത്. അത് തന്നെയാണ് ജോസ് കെമാണിയേയും എല്‍ഡിഎഫ് കുടുംബത്തിലേക്ക് വരവേല്‍ക്കാന്‍ തയ്യാറാക്കിയിരിക്കുന്ന പാക്കേജ്.
എന്നാല്‍ എല്‍ഡിഎഫില്‍ ചേരുന്നതിനോട്് ചില സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ക്കും ജില്ലാ പ്രസിഡന്റുമാര്‍ക്കും വിയോജിപ്പുണ്ട്. അതാണ് ധൃതിയില്‍ ഒരു മുന്നണി മാറ്റം വേണ്ടായെന്ന നിലപാട് എംഎല്‍എ മാരായ റോഷിയും ജയരാജും സ്വീകരിക്കാന്‍ കാരണമായത്.
2016 ല്‍ രണ്ടില ചിഹ്നത്തില്‍ മല്‍സരിച്ച എല്ലാ നിയസഭാ സീറ്റുകളും എല്‍ഡിഎഫ് വിട്ടുകൊടുക്കുമോയെന്നത് മാത്രമാണ് ഇനിയുള്ള ചര്‍ച്ച
ബെന്നി ബഹ്നനാന്‍ എടുത്ത തീരുമാനത്തിന് തിടുക്കം കൂടിയെന്ന വികാരമാണ് യുഡിഎഫിലെ മന്ത്രി മോഹികള്‍ക്ക് ഉള്ളത്. ജോസ് കെ മാണിയും കൂട്ടരും എല്‍ഡിഎഫ് മുന്നണിയില്‍ ചെന്നാല്‍ അവര്‍ മൂന്നാമത്തെ വലിയ കക്ഷിയായേക്കും. അത് പിണറായി വിജയന്റെ സ്വപ്‌നമായ തുടര്‍ ഭരണത്തിന് ഉറപ്പ് പകരുമെന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top