ചിഹ്നം ആവശ്യപ്പെട്ട് കമ്മീഷനെ സമീപിച്ചത് ഫ്രോഡ് പരിപാടി – പി ജെ ജോസഫ് – ചിഹ്നം മരവിപ്പിക്കാന്‍ ജോസ് വിഭാഗം നീക്കം നടത്തുന്നു
കോട്ടയം: പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിന്റെ നാമനിര്‍ദ്ദേശ പത്രികയില്‍ ഒപ്പുവെക്കില്ലെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫ് പറഞ്ഞു. ജോസ് ടോം യുഡിഎഫിന്റെ സ്വതന്ത്രസ്ഥാനാര്‍ത്ഥിയാണ്. ആ നിലയ്ക്ക് അദ്ദേഹത്തെ പിന്തുണയ്ക്കുമെന്നും ജോസഫ് വ്യക്തമാക്കി.
പാലായിലേത് കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയല്ല. കേരളാ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്ന സ്ഥാനാര്‍ത്ഥിയാണ്. അതുകൊണ്ട് രണ്ടില ചിഹ്നം നല്‍കില്ല. അദ്ദേഹം തന്നെയാണ് പറഞ്ഞത് കെഎം മാണിയാണ് ചിഹ്നമെന്ന്. പിന്നെയെന്തിന് പാര്‍ട്ടി ചിഹ്നം നല്‍കണമെന്നും ജോസഫ് പറഞ്ഞു. ജോസിന് ജയസാധ്യത ഉറപ്പാണെന്ന് ഞാന്‍ പറയുന്നില്ല. അദ്ദേഹത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്നും ജോസഫ് വ്യക്തമാക്കി
പാര്‍ട്ടി നടപടിയെടുത്ത വ്യക്തിയാണ് ജോസ് ടോം. പാര്‍ട്ടി ചെയര്‍മാനല്ലെന്ന് കോടതി വിധിച്ച ഒരാള്‍ക്ക് എങ്ങനെ ചിഹ്നം നല്‍കാനാവും. ചിഹ്നം ചോദിച്ച് ആരും തന്റെയടുത്ത് വന്നിട്ടില്ല. ചിഹ്നം ആവശ്യപ്പെട്ട് തെരഞ്ഞടുപ്പ് കമ്മീഷനെ സമീപിച്ചത് ഫ്രോഡ് പരിപാടിയായി പോയി. യുഡിഎഫ് കണ്‍വീനര്‍ ക്ഷണിച്ചതുകൊണ്ട് താന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുമെന്നും പി ജെ ജോസഫ് പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്