മനോരമയുടെ സര്‍വ്വേ ശരിയാകുമോ ? ബേപ്പൂരില്‍ മരുമകന് പരാജയപ്പെടില്ലെന്ന് യുഡിഎഫുകാരും – കേരളം വീണ്ടും ഇടത്തേക്കോ ?

കേരളത്തില്‍ മനോരമ ചാനലില്‍ 73 സീറ്റുകള്‍ പ്രവചിച്ചതില്‍ 38 സീറ്റുകള്‍ യുഡുിഎഫിന് ലഭിക്കുമെന്നാണ് പറയുന്നത്. എന്നാല്‍ ഇതില്‍ പിണറായി വിജയന്റെ മരുമകന് മല്‍സരിക്കുന്ന ബേപ്പൂരില്‍ മുഹമ്മദ് റിയാസ് പരാജയപ്പെടമെന്നാണ് പറയുന്നത്. ഇത് ശരിയാകണമെന്നില്ലെന്ന് യുഡിഎഫുകാര്‍ തന്നെ സമ്മതിക്കുന്നു.
എങ്കിലും മൂന്ന് സീറ്റുകള്‍ കൂടി യുഡിഎഫിന് നഷ്ടപ്പെട്ടാലും 73 ല്‍ 35 എണ്ണം വടക്കന്‍ കേരളത്തില്‍ പിടിക്കാനായതിനാല്‍ യുഡിഎഫിന് ഭരണം ലഭിക്കുമെന്നാണ് യുഡിഎഫ് നേതാക്കള്‍ പറയുന്നത്.
തിരുവനന്തപുരം: കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാരിന് തുടര്‍ ഭരണം ലഭിക്കുമെന്ന് എക്സിറ്റ്പോള്‍ ഫലങ്ങള്‍. 120 സീറ്റുകള്‍ വരെ നേടി ഇടതുമുന്നണി ചരിത്രം രചിക്കുമെന്നാണ് ഇന്ത്യാടുഡെ ആക്സിസ് സര്‍വെ പ്രവചനം.
എന്‍ഡിടിവി സര്‍വെ പ്രകാരം എല്‍ഡിഎഫിന് 72 മുതല്‍ 76 സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രവചനം. യുഡിഎഫിന് 62 വരെ സീറ്റുകള്‍ ലഭിക്കുമെന്നുമാണ് പ്രവചനം. ബിജെപിക്ക് രണ്ട് സീറ്റുകള്‍ ലഭിക്കും.
പോള്‍ ഡയറി സര്‍വെ പ്രകാരം എല്‍ഡിഎഫ് 77 മുതല്‍ 87 സീറ്റ് വരെ നേടും. യുഡിഎഫിന് 51 മുതല്‍ 61 സീറ്റ് വരെ നേടും. എന്‍ഡിഎയ്ക്ക് മൂന്ന് സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രവനം.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്