” നിന്ന് പറഞ്ഞത് ഇന്നലെ ഇരുന്നുകൊണ്ട് പറഞ്ഞു ; വ്യത്യാസം അത്ര മാത്രം ” – ഗവര്‍ണ്ണര്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വാര്‍ത്താസമ്മേളനം നടത്തിയത് അസാധാരണ നടപടിയാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
വിയോജിപ്പ് ഉണ്ടെങ്കില്‍ അതറിയിക്കാം. അതിന് പകരം ഗവര്‍ണര്‍ പരസ്യനിലപാടെടുത്തെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഗവര്‍ണര്‍ സാധാരണ പറയുന്നത് ഇരുന്ന് കൊണ്ട് പറഞ്ഞു. മന്ത്രിസഭാ തീരുമാനം അനുസരിച്ചാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത്. മന്ത്രി സഭാ തീരുമാനം നിരസിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് ഷംസെര്‍ സിംഗ് കേസിലെ സുപ്രീംകോടതി വിധി ഉദ്ധരിച്ച് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിയ കമ്മിഷനും ഗവര്‍ണര്‍ സജീവ രാഷ്ട്രീയത്തില്‍ ഇടപെടാത്ത ആള്‍ ആകണം എന്നു പറയുന്നു. വാര്‍ത്താസമ്മേളനത്തില്‍ ഗവര്‍ണര്‍ ആര്‍.എസ്.എസിനെയാണ് പ്രശംസിച്ചതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സംഘടനകളില്‍ നിന്ന് അകലം പാലിക്കേണ്ട പദവിയാണ് ഗവര്‍ണര്‍ സ്ഥാനം. ആര്‍.എസ്.എസ് പിന്തുണയുള്ളയാളാണ് എന്ന് ഊറ്റം കൊള്ളുന്നത് ശരിയാണോ എന്ന് അദ്ദേഹവും അദ്ദേഹത്തെ സഹായിക്കുന്നവരും വ്യക്തമാക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗവര്‍ണറുടെ ഓഫീസിനെ രാഷ്ട്രീയ ഉപജാപക കേന്ദ്രമാക്കി മാറ്റുന്നതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.1986 മുതല്‍ തന്നെ ആര്‍.എസ്.എസുമായി ബന്ധമുണ്ടെന്നാണ് ആരിഫ് മുഹമ്മദ് ഖാന്‍ പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്