കോട്ടയത് മറുപടി – ” അങ്ങനെയങ്ങ് വിരട്ടാനൊന്നും നോക്കണ്ട. അതിനുവേറെ ആളെനോക്കിയാ മതി” പിപ്പിടി കാട്ടേണ്ട; നവകേരളം സൃഷ്ടിക്കലാണ് ലക്ഷ്യം – പിണറായി വിജയന്‍
കോട്ടയം: എന്തും വിളിച്ചു പറയുന്നവരുടെ പിന്നില്‍ ഏതു കൊലകൊമ്ബനായാലും കണ്ടിപിടിക്കുമെന്നും വിരട്ടാനൊന്നും നോട്ടണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.
കോട്ടയത്ത് ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സമ്മേളനത്തില്‍ സംസാരിക്കുമ്ബോഴായിരുന്നു പുതിയ വെളിപ്പെടുത്തലിനെതിരേ പരോക്ഷമായ മറുപടി നല്‍കിയത്. അങ്ങനെയങ്ങ് വിരട്ടാനൊന്നും നോക്കണ്ട. അതിനുവേറെ ആളെനോക്കിയാ മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേ സമയം രാജ്യത്ത് എല്ലാവരും കാണ്‍കെ വര്‍ഗീയത ശക്തിപ്പെട്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അവര്‍ ഭരണത്തിലേക്ക് എത്തിയിരിക്കുന്നു. ഇനിയെങ്കിലും തങ്ങള്‍ക്ക് പണ്ട് പറ്റിപ്പോയത് അബദ്ധമാണെന്ന് അംഗീകരിക്കുന്നുണ്ടോ. ഇപ്പോഴെങ്കിലും ഇതിനെ ശക്തമായി എതിര്‍ത്ത് പോകണം എന്ന് ചിന്തിക്കുന്നുണ്ടോ. ഇപ്പോള്‍ കേന്ദ്രമന്ത്രിമാരില്‍, എംപിമാരില്‍, സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാര്‍, എം.എല്‍.എമാര്‍ എന്നിവരില്‍ വലിയൊരു ഭാഗം നേരത്തേ മതനിരപേക്ഷമാണ് എന്ന് പറഞ്ഞ് നിലനിന്ന സംസ്ഥാന- അഖിലേന്ത്യാ നേതാക്കളാണ് എന്ന് കാണണം.
എണ്ണി പറയുന്നില്ല ആരുടേയും പോരൊന്നും. പക്ഷേ നാടിന്റെ ദുരനുഭവമാണത്. തഞ്ചംകിട്ടിയാല്‍ ചാടും എന്ന നിലയിലാണ് മതനിരപേക്ഷമാണ് എന്ന് പറയുന്ന വിഭാഗത്തിന്റെ കൂടെ നില്‍ക്കുന്ന ആളുകള്‍. അനുഭവത്തില്‍ നിന്നും പഠിക്കുന്നുണ്ടോ? നമ്മുടെ രാജ്യത്ത് വര്‍ഗീയതയുട ഒട്ടേറെ അടയാളങ്ങള്‍ കുറിക്കപ്പെട്ടിട്ടുണ്ട്. ആ അടയാളങ്ങള്‍ എടുത്ത് അണിയാന്‍ മതനിരപേക്ഷമെന്ന് പറയുന്ന ചിലരെങ്കിലും ഇന്നത്തെ കാലത്ത് വല്ലാത്ത താത്പര്യം കാണിക്കുന്നുണ്ട്. അതിലൂടെ മതനിരപേക്ഷത സംരക്ഷിക്കുകയല്ല അവര്‍ ചെയ്യുന്നത്. വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കലാണ് ചെയ്യുന്നത്. വര്‍ഗീയതയുമായി യോജിക്കാന്‍ തയ്യാറായാല്‍, സമരസപ്പെടാന്‍ തയ്യാറായാല്‍ അതിനെ പ്രോത്സാഹിപ്പിക്കലായി മാറും. താത്കാലിക ലാഭത്തിനായി വര്‍ഗീയ ശക്തിയുമായി കൂടാം എന്ന് വിചാരിച്ചാല്‍ നാടിനും രാജ്യത്തിന് ആപത്തേ ഉണ്ടാക്കൂ. മുഖ്യമന്ത്രി പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്