×

” മലയാളിയായ കേന്ദ്രമന്ത്രി മുരളീ ആരാച്ചാര്‍ ആകുന്നു ‘ – മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: കേന്ദ്രമന്ത്രി വി മുരളീധരന് എതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

‘കേരളത്തിനെതിരായി എന്തെല്ലാം ചെയ്യാമെന്നാണ് ഒരു മന്ത്രി പുങ്കവന്‍ ആലോചിക്കുന്നത്. വാര്‍ത്താസമ്മേളനം വിളിച്ചവതരിപ്പിച്ച കണക്ക് എവിടെ നിന്ന് കിട്ടിയതാണ്?. എന്തും പറയാമെന്ന മട്ടിലുള്ള കണക്കാണ് അവതരിപ്പിക്കുന്നത്. കണക്കില്‍ നേരും നെറിയും പുലര്‍ത്താന്‍ തയ്യാറാകണം. സംസ്ഥാനത്തെ വലിയ സാമ്ബത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ശമ്ബളം കൊടുക്കുന്നത് പോലും എങ്ങിനെയെന്ന് കാണട്ടെയെന്ന് ചിന്തിക്കുന്നോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.’- അദ്ദേഹം പറഞ്ഞു. എന്‍ജിഒ യൂണിയന്‍ വജ്രജൂബിലി സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

പ്രതിപക്ഷത്തിന് എതിരെയും മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചു. കേരളത്തെ ശ്വാസം മുട്ടിക്കുന്ന കേന്ദ്രസര്‍ക്കാരിനെ കേരളത്തിലെ പ്രതിപക്ഷം പരോക്ഷമായി പിന്തുണയ്ക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

അഭിപ്രായം പറയാന്‍ സമയമായിട്ടില്ലെന്നാണ് കേരളത്തിലെ പ്രതിപക്ഷ നേതാവ് പറയുന്നത്.

 

ഇപ്പോഴല്ലെങ്കില്‍ പിന്നെയെപ്പോഴാണ് അഭിപ്രായം പറയുക?. കേരളത്തിന് നല്‍കേണ്ടതെല്ലാം നല്‍കിയെന്ന് കേന്ദ്ര മന്ത്രി പറയുന്നതും അഭിപ്രായം പറയാനായില്ലെന്ന് പ്രതിപക്ഷ നേതാവ് പറയുന്നതും തമ്മില്‍ വ്യത്യാസമില്ല.- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്രമന്ത്രി മുരളീധരന് എതിരെ സംസ്ഥാന പൊതുമരമാത്ത-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസും രംഗത്തെത്തി. മലയാളിയായ കേന്ദ്രമന്ത്രി കേരളത്തിന്റെ ആരാച്ചാറിനെപ്പോലെ തുള്ളിച്ചാടുകയാണെന്ന് അദ്ദേഹം പറഞ്ഞു. വയനാട്ടില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top