” ഇഷ്ട സംസ്ഥാനങ്ങള്‍ക്ക് വാരിക്കോരി കൊടുക്കുന്നു. വിരട്ടലിനാണ് ഭാവമെങ്കില്‍, അത്തരം വിരട്ടലുകള്‍ക്ക് വിധേയമാകുന്നതല്ല എല്‍ഡിഎഫ് സര്‍ക്കാര്‍ ” – പിണറായി
തിരുവനന്തപുരം> ജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ തിട്ടൂരം വിലപ്പോകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
വിരട്ടലിനാണ് ഭാവമെങ്കില്‍, അത്തരം വിരട്ടലുകള്‍ക്ക് വിധേയമാകുന്നതല്ല എല്‍ഡിഎഫ് സര്‍ക്കാര്‍. ക്ഷേമപ്രവര്‍ത്തനങ്ങള്‍ കേന്ദ്രത്തിന്റെ അനുമതി വേണമെന്നാണ് കേരളത്തിലെത്തിയ കേന്ദ്ര ധനമന്ത്രിയുടെ ഉപദേശം. ക്ഷേമ കാര്യങ്ങളില്‍ കേന്ദ്ര നയമല്ല കേരളത്തിന്റേത്. കേന്ദ്രം കുത്തകകളുടെ ക്ഷേമംമാത്രം ഉറപ്പാക്കുന്നു. കേരളം പാവപ്പെട്ടവരും അധസ്ഥിതരും അധ്വാനിക്കുന്നവരുമടക്കം മഹാഭൂരിപക്ഷത്തിന്റെ ക്ഷേമം ഉറപ്പാക്കുന്നു. അതിനിയും തുടരും.
സംസ്ഥാന ട്രഷറി വകുപ്പിന്റെ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
കേരളം കടം വാങ്ങരുതെന്ന് പറയുന്ന കേന്ദ്ര സര്‍ക്കാരിന്റെ വിദേശ കടം 49 ലക്ഷം കോടി രൂപ. ഈവര്‍ഷം 3.60 ലക്ഷം കോടി കടമെടുത്തു. ആവശ്യത്തിന് കടം വാങ്ങി, ദുര്‍വ്യയം ഒഴിവാക്കി നാടിന്റെ പൊതുകാര്യങ്ങള്‍ക്കാണ് കേരളം ഉപയോഗിക്കുന്നത്
]
അത് നാടിന്റെ പൊതുസ്ഥിതി മെച്ചപ്പെടുത്തുന്നത് മനസിലാക്കിയാണ് ജനങ്ങളും പ്രതികരിക്കുന്നത്. അതിനാല്‍, സംസ്ഥാന സര്‍ക്കാരിനുമേലെ വല്ലാതെ മെക്കിട്ടുകയറാലാണ് തങ്ങളുടെ ചുമതലയെന്ന് കേന്ദ്രം തെറ്റിധരിക്കരുത്.
സംസ്ഥാനങ്ങളോട് വേറിട്ട സമീപനം രീതിയാണ് കേന്ദ്രം സ്വീകരിക്കുന്നത്. അത് ധനകാര്യങ്ങളില്‍ വലിയ വിഷമം സൃഷ്ടിക്കുന്നു. സംസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍നിന്ന് സമാഹരിക്കുന്ന കേന്ദ്ര ആഭ്യന്തര ധനവിഭവം തങ്ങള്‍ക്ക് ഇഷ്ടമുള്ളവര്‍ക്കുമാത്രം അവകാശപ്പെട്ടതാണ് എന്നതായി കേന്ദ്ര സര്‍ക്കാര്‍ നിലപാട്.
ഇഷ്ട സംസ്ഥാനങ്ങള്‍ക്ക് വാരിക്കോരി കൊടുക്കുന്നു. പിന്തുണയും സഹായവും ഉറപ്പാക്കുന്നു. കണ്ണില്‍ കരടായി കാണുന്ന സംസ്ഥാനങ്ങളുടെ ന്യായ സഹായങ്ങളും നിഷേധിക്കുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്