“നേതാക്കള്‍ക്കും വ്യക്തിപരമായ അഭിപ്രായം ഉണ്ടാകും .” അവസാന തീരുമാനം പാര്‍ട്ടിയാണ് എടുക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍.
കണ്ണൂര്‍: കമ്യുണിസ്റ്റുകാരന് പാര്‍ട്ടി തീരുമാനം അനുസരിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മത്സര രംഗത്ത് നിന്ന് പിന്‍മാറിയെന്ന് മന്ത്രി ഇ.പി. ജയരാജന്‍ നടത്തിയ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തോട് വാര്‍ത്ത സമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കമ്യൂണിസ്റ്റുകാര്‍ക്കും നേതാക്കള്‍ക്കും വ്യക്തിപരമായ അഭിപ്രായം ഉണ്ടാകും. ഇത്തരം അഭിപ്രായം പാര്‍ട്ടി എപ്പോഴും മാനിക്കുകയും ചെയ്യും. എന്നാല്‍ അവസാന തീരുമാനം പാര്‍ട്ടിയാണ് എടുക്കുന്നത്. അത് എല്ലാവരും അനുസരിക്കുകയും ചെയ്യും. അതാണ് ഞങ്ങളുടെ രീതി. മറ്റു കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞത് എന്താണെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്