×

പ്രവചിച്ചതിനേക്കാള്‍ മൂന്നിരട്ടി മഴയാണ് ലഭിച്ചതെ – പിണറായി വിജയന്‍

തിരുവനന്തപുരം: നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ കാലവര്‍ഷക്കെടുതിയും പ്രളയവുമാണ് കേരളത്തില്‍ ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാലവര്‍ഷം സംബന്ധിച്ച്‌ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൂട്ടലുകളെ തെറ്റിച്ചാണ് കേരളത്തില്‍ മഴയെത്തിയത്.ഓഗസ്റ്റ് ഒന്‍പതുമുതല്‍ 15 വരെ 98.5 മില്ലീമീറ്റര്‍ മഴ പെയ്യുമെന്നായിരുന്നു പ്രവചനം. എന്നാല്‍ 359 മില്ലീമീറ്റര്‍ മഴയാണ് ഇക്കാലയളവില്‍ പെയ്തതെന്നും അദ്ദേഹം പറഞ്ഞു. പ്രവചിച്ചതിനേക്കാള്‍ മൂന്നിരട്ടി മഴയാണ് ലഭിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രളയക്കെടുതി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ ഉപക്ഷേപം അവതരിപ്പിക്കുകയായിരുന്നു മുഖ്യമന്ത്രി.

കാലവര്‍ഷമായി ആരംഭിച്ച മഴ പിന്നീട് മഹാപ്രളയമായി മാറുകയായിരുന്നു.പ്രളയമുണ്ടാക്കിയ നഷ്ടം വാര്‍ഷിക പദ്ധതി തുകയെക്കാള്‍ വലുതാണ്.ജനങ്ങള്‍ക്ക് അവര്‍ സമ്ബാദിച്ചതെല്ലാം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായി. കനത്ത കാലവര്‍ഷത്തെ തുടര്‍ന്ന് മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായി. 483 പേര്‍ മരിക്കുകയും 14 പേരെ കാണാതാകുകയും ചെയ്തു. നിലവില്‍ 305 ദുരിതാശ്വാസ ക്യാമ്ബുകളിലായി 59,000ത്തിലേറെ പേര്‍ കഴിയുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്നേവരെ കണ്ടിട്ടില്ലാത്ത രക്ഷാപ്രവര്‍ത്തനമാണ് കേരളത്തില്‍ നടന്നത്. ത്യാഗസന്നദ്ധതയുടേയും ആത്മസമര്‍പ്പണത്തിന്റേയും പ്രതീകമായിരുന്നു രക്ഷാപ്രവര്‍ത്തനം. രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായവരുടെ സേവനങ്ങളെ സര്‍ക്കാര്‍ മാനിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാശനഷ്ടങ്ങളും പുനരധിവാസവും സംബന്ധിച്ചുള്ള പ്രമേയം സഭ പാസാക്കും. പുനര്‍നിര്‍മാണം സംബന്ധിച്ചു വൈകുന്നേരം ചേരുന്ന മന്ത്രിസഭായോഗം കൂടുതല്‍ തീരുമാനങ്ങള്‍ കൈക്കൊള്ളും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top