140 എംഎല്‍എ മാരെ ഉള്ളൂ എങ്കിലും ചിലര്‍ക്ക് 65 ഉം 70 ഉം പ്രായം കഴിഞ്ഞവരാണ് അവിശ്വാസത്തെ പേടിച്ചല്ല നിയമസഭ മാറ്റിയത് – പിണറായി വിജയന്‍
തിരുവനന്തപുരം:140 എംഎല്‍എ മാരെ ഉള്ളൂ ; എങ്കിലും ചിലര്‍ക്ക് 65 ഉമം 70 ഉം പ്രായം കഴിഞ്ഞവരാണ് അവിശ്വാസത്തെ പേടിച്ചല്ല നിയമസഭ മാറ്റിയത് – പിണറായി വിജയന്‍ പറഞ്ഞു.
നിയമസഭാ സമ്മേളനം റദ്ദാക്കിയ തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയം ചര്‍ച്ച ചെയ്യുന്നത് സര്‍ക്കാര്‍ ഭയപ്പെടുന്നതിനാലാണ് തീരുമാനം. സര്‍ക്കാരിനെതിരെ കൊണ്ടുവരുന്ന അവിശ്വാസപ്രമേയം എതിര്‍ക്കാന്‍ ഇടതുമുന്നണിയിലെ പല കക്ഷികള്‍ക്കും പ്രയാസമുണ്ടെന്ന വസ്തുത കൂടി കണക്കിലെടുത്താണ് നിയമസഭാ സമ്മേളനം മാറ്റിവെച്ചതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ തിരുവനന്തപുരത്ത് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നിയമസഭാ സമ്മേളനം സാമൂഹിക അകലം പാലിച്ചുകൊണ്ട് നടത്താമെന്ന് തീരുമാനിച്ചത്. അതിനിടയിലാണ് സ്വര്‍ണക്കടത്ത് കേസ് വരികയും മുഖ്യമന്ത്രിയുടെ ഓഫീസും സ്പീക്കറുമുള്‍പ്പെടെ സംശയത്തിന്റെ നിഴലിലായത്. ഇതേ തുടര്‍ന്നാണ് പ്രതിപക്ഷം സര്‍ക്കാരിനെതിരെയുള്ള അവിശ്വസപ്രമേയവും സ്പീക്കറെ മാറ്റണമെന്ന പ്രമേയവും നല്‍കിയത്. നോട്ടീസ് നല്‍കി ഇത്ര ദിവസമായിട്ടും നിയമസഭാ സെക്രട്ടറിയേറ്റ് അത് ബുളളറ്റിന്‍ ആയി പ്രസിദ്ധീകരിച്ചിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
സംസ്ഥാന മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യത്തില്‍നിന്നു പ്രതിപക്ഷം പിറകോട്ട് പോവില്ല. ധാര്‍മികമായി കേരളത്തിന്റെ മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാനുള്ള അവകാശമില്ല. അഴിമതിയിലും തീവെട്ടിക്കൊള്ളയും നടത്തുന്ന സര്‍ക്കാരിനെതിരായ പോരാട്ടം പ്രതിപക്ഷം ശക്തിയായി തുടരും. കേരളത്തിലെ ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ട സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുളള കുറ്റകൃത്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന് തെളിഞ്ഞിരിക്കുന്നു. മുഖ്യമന്ത്രി രാജിവെച്ച് സിബിഐ അന്വേഷണം നേരിടണമെന്നു ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രിയുടെ നെതര്‍ലണ്ട്‌സ് യാത്രയ്ക്ക് സഹായിച്ച ഒരു കമ്ബനിയെ റീബില്‍ഡ് കേരളയുടെ കണ്‍സള്‍ട്ടന്‍സിയായി നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചുവെന്നാണ് അറിയാന്‍ കഴിഞ്ഞത്. മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് സഹായിച്ചു എന്നതാണോ ഒരു കമ്ബനിയെ കണ്‍സള്‍ട്ടന്‍സി ആയി നിയമിക്കുന്നതിനുള്ള മാനദണ്ഡം എന്ന് വ്യക്തമാവേണ്ടതുണ്ട്. ഇത് ഗുരുതരമായ അഴിമതിയാണ്. ഈ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് കമ്മീഷണര്‍ക്ക് കത്ത് നല്‍കിയതായും ചെന്നിത്തല പറഞ്ഞു.
മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകളുടെ യോഗം എകെജി സെന്ററില്‍ വിളിച്ചുചേര്‍ത്തതിനേയും രമേശ് ചെന്നിത്തല വിമര്‍ശിച്ചു. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകള്‍ എന്നത് സര്‍ക്കാര്‍ ജീവനക്കാരാണ്. പേഴ്‌സണല്‍ സ്റ്റാഫായി നിയമിച്ചുകഴിഞ്ഞാല്‍ പിന്നെ അവര്‍ക്ക് ശമ്ബളം നല്‍കുന്നത് സര്‍ക്കാരാണ്. സര്‍ക്കാര്‍ ജീവനക്കാരുടെ യോഗം എകെജി സെന്ററില്‍ ചേരുന്നത് ഗുരുതരമായ ചട്ടലംഘനമാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്