×

പിണറായി മഴുവെറിഞ്ഞു സൃഷ്ടിച്ചതല്ല കേരളം, സഹായം നല്‍കിയവര്‍ക്ക് കണക്കറിയാന്‍ അവകാശമുണ്ട്. – കെ.എം. ഷാജി:

കണ്ണൂര്‍: കെ.എം ഷാജിയെ വിമര്‍ശിച്ച മുഖ്യമന്ത്രിക്ക് ശക്തമായ മറുപടിയുമായി കെ.എം. ഷാജി എം.എല്‍.എ. പിണറായി വിജയന്‍ മഴു എറിഞ്ഞ് സൃഷ്ടിച്ചതല്ല കേരളമെന്നും കണക്കു ചോദിക്കുന്നതില്‍ എന്താണ് തെറ്റെന്നും ഷാജി വാര്‍ത്താ സമ്മേളത്തില്‍ ചോദിച്ചു. ആര്‍ക്കാണ് വികൃത മനസുള്ളതെന്ന് ജനം തീരുമാനിക്കട്ടെ. ശമ്ബളമില്ലാത്ത എം.എല്‍.എ ആയിട്ടും ദുരിതാശ്വാസ നിധിയിലേക്ക് താന്‍ സംഭാവന നല്‍കിയിട്ടുണ്ട്. സഹായം നല്‍കിയവര്‍ക്ക് കണക്കറിയാന്‍ അവകാശമുണ്ട്. എന്നാല്‍ ദുരിതാശ്വാസ നിധിയിലെ ലക്ഷങ്ങളെടുത്ത് സി.പി.എം എം.എല്‍.എക്കു കടം വീട്ടാന്‍ നല്‍കിയ പാരമ്ബര്യമുള്ളവര്‍ക്ക് തന്നെയോ മുസ്‌ലിം ലീഗിനെയോ വിമര്‍ശിക്കാന്‍ എന്തു ധാര്‍മികതയാണുള്ളതെന്നും ഷാജി ചോദിച്ചു.

ഒരു പൊതുപ്രവര്‍ത്തകനില്‍ നിന്ന് പ്രതീക്ഷിക്കാന്‍ കഴിയുന്ന വാചകമല്ല ഒരു എം.എല്‍എ ആയ ഷാജിയില്‍ നിന്ന് ഉണ്ടായിരിക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രി കോവിഡ് അവലോകനത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. പാവപ്പെട്ട ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് എന്തിനാണ്. ഇത്തരമൊരു നിലപാട് എന്തുകൊണ്ട് കെഎം ഷാജി എടുത്തുവെന്നത് മുസ്ലിംലീഗ് ആലോചിക്കണം. ‘ഇത്തരമൊരു ഘട്ടത്തില്‍ ഇങ്ങനെ ഒരു നിലപാടാണോ എടുക്കേണ്ടത്. അതുപോലെ ചില സമീപനങ്ങളുണ്ട് ചില വികൃതമനസ്സുകള്‍ നമ്മുടെ കൂട്ടത്തിലുണ്ടാകും. ഇങ്ങനെ എന്തെങ്കിലും ഗ്വാ ഗ്വാ ശബ്ദമുണ്ടാക്കിയാല്‍ അതാണ് ഏറ്റവും വലിയ ശബ്ദമെന്ന് കാണേണ്ടതില്ല’ന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.

ഇതിനെതിരേയാണ് കെ.എം.ഷാജി രംഗത്തെത്തിയത്. അതേസമയം വി.ടി ബല്‍റാം എം.എല്‍.എയും പിണാറായി വിജയനെ വിമര്‍ശിച്ചും ഷാജിയെ പിന്തുണച്ചും രംഗത്തെത്തി. കൊലക്കേസ് പ്രതികളായ സി.പി.എം ക്രിമിനലുകളെ രക്ഷപ്പെടുത്താന്‍ വേണ്ടി കൊണ്ടുവരുന്ന വക്കീലന്മാര്‍ക്ക് ലക്ഷങ്ങളും കോടികളും ഫീസ് നല്‍കുന്നത് കേരള സര്‍ക്കാരിന്റെ ഏത് ഹെഡ് ഓഫ് അക്കൗണ്ടില്‍ നിന്നാണ് എന്നതല്ലല്ലോ മുഖ്യമന്ത്രീ പ്രശ്നം, ഏത് അക്കൗണ്ടില്‍ നിന്നായാലും അത് ജനങ്ങളുടെ നികുതിപ്പണമാണ് എന്നതല്ലേ യാഥാര്‍ത്ഥ്യമെന്ന് ബല്‍റാം ഫെയ്സ്ബുക്കില്‍ കുറിച്ചു. അതിലെ അധാര്‍മികതയല്ലേ ഒരു ജനപ്രതിനിധി ചൂണ്ടിക്കാട്ടിയത്? മുറ പോലെ നടക്കും എന്ന് താങ്കള്‍ ആവര്‍ത്തിച്ച്‌ പറയുന്ന ഹെലികോപ്റ്റര്‍ അടക്കമുള്ളവയുടെ ധൂര്‍ത്തും അനാവശ്യ കാബിനറ്റ് റാങ്കുകാരുടെ ധാരാളിത്തവും കോടികള്‍ പൊടിക്കുന്ന പി.ആര്‍ ചെലവും ഈ ദുരിതകാലത്ത് ഒരു വലിയ അധാര്‍മികതയല്ലേയെന്നും ബല്‍റാം ചോദിക്കുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top