‘ അടുത്ത തവണ ഞാനും മാറി നില്‍ക്കും’ ; വെറുതെ വി – വാദങ്ങള്‍ വേണ്ട – പിണറായി അല്ലെങ്കില്‍ കേരളം – ബംഗാളാവും
രുവനന്തപുരം: പ്രതിഷേധങ്ങളുയരുമ്ബോളും തീരുമാനത്തില്‍ വെള്ളം ചേര്‍ക്കേണ്ടതില്ലെന്നാണ് സിപിഎം പൊളിറ്റ് ബ്യൂറോ (പിബി) അംഗങ്ങള്‍ക്കിടയിലെ ധാരണ. രണ്ടു ടേം നിബന്ധന കര്‍ശനമാക്കിയപ്പോള്‍ തോമസ് ഐസക്ക്, ജി സുധാകരന്‍, പി.ശ്രീരാമകൃഷ്ണന്‍ ഉള്‍പ്പടെയുള്ള നിരവധി പ്രമുഖര്‍ക്കാണ് സീറ്റ് നഷ്ടമായത്. ഇതു പാര്‍ട്ടിയുടെ കീഴ്ഘടകങ്ങളില്‍ വലിയ എതിര്‍പ്പിന് വഴിവച്ചിട്ടുണ്ട്. പാര്‍ട്ടി കേന്ദ്രനേതാക്കളെ വരെ അണികള്‍ ഫോണില്‍ വിളിച്ച് അതൃപ്തിയറിയിക്കുന്നുണ്ട്. എന്നാല്‍ എത്ര സമ്മര്‍ദമുണ്ടായാലും തീരുമാനം മാറ്റേണ്ടതില്ലെന്നാണ് പിബിയില്‍ ധാരണയായിരിക്കുന്നത്. അതേസമയം ചിലപ്പോള്‍ കേന്ദ്ര ഇടപെടല്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന നേതാക്കളുമുണ്ട്.
തുടര്‍ച്ചയായി ജയിച്ചവര്‍ തുടര്‍ന്നതാണ് പാര്‍ട്ടിക്ക് ബംഗാളില്‍ അടിത്തറയിളക്കിയതെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. പിണറായി വിജയനാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ബംഗാളിനെ അനുഭവം ഇവിടെ ഉണ്ടാകാതിരിക്കാനാണ് ഈ തിരുത്തലെന്നാണ് പിണറായിയുടെ പക്ഷം. എന്നാല്‍, ഏകാധിപത്യ ശൈലി ഉറപ്പിക്കാനും പാര്‍ട്ടിയിലെ എതിരാളികളെ ഒതുക്കാനുമുള്ള നീക്കമാണ് ഇതെന്നത് വ്യക്തമാണ്. ബംഗാളില്‍ ഒരു നിര നേതാക്കള്‍ പ്രായമായപ്പോഴേക്കും നയിക്കാന്‍ അടുത്ത തലമുറ ഇല്ലാതെ പോയി എന്നതാണ് പാര്‍ട്ടിക്കുണ്ടായ വലിയ പ്രതിസന്ധി. രണ്ടു ടേമിനെതിരെ സംസ്ഥാന സമിതിയില്‍ വിമര്‍ശനമുണ്ടായപ്പോള്‍ ഇത് എനിക്കും അടുത്ത തവണ ബാധകമാവും എന്നതായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. താന്‍ അടുത്ത തവണ ഇല്ലെന്ന് പറയുന്നതോടെ എതിരാളികളുടെ വായടപ്പിക്കയാണ് മുഖ്യന്‍.
പാര്‍ട്ടിയുടെ കീഴ്ഘടകങ്ങളിലേക്ക് ബംഗാളിനെ ഉദ്ധരിച്ചാകും പാര്‍ട്ടി വിശദീകരിക്കുക. വ്യക്തി വേണോ പാര്‍ട്ടി വേണോ എന്ന ഒറ്റ ചോദ്യത്തില്‍ ആന്തരികമായി പുകയുന്ന അണികളെ ശാന്തരാക്കാനാകുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. എന്നാല്‍ ഈ ടേം ബാധമാകാത്ത പി.ജയരാജന് സീറ്റ് നിഷേധിച്ചത് കണ്ണൂരിലുണ്ടാക്കിയിരിക്കുന്ന പ്രതിസന്ധി പരിഹരിക്കുക സിപിഎമ്മിന് ബുദ്ധിമുട്ടാണ്. ഈ വിഷയം നാളെ സിപിഎം സെക്രട്ടറിയേറ്റിന്റെ പരിഗണയ്ക്ക് വന്നേക്കും.
പുതിയ ആളുകള്‍ക്ക് അവസരം കൊടുക്കണം എന്നാണു സംസ്ഥാനകമ്മിറ്റി എടുത്ത പ്രധാന തീരുമാനമെന്നാണ് കോടിയേരിയും വിശദീകരിക്കുന്നത്. പുതിയ തലമുറയെ കൊണ്ടുവരണമെങ്കില്‍ നിയമസഭയില്‍ രണ്ടു ടേം പൂര്‍ത്തിയാക്കിയവരെ ഒഴിവാക്കണം. അക്കാര്യത്തില്‍ ആര്‍ക്കും ഇളവു കൊടുക്കാന്‍ സാധിക്കില്ല. സംസ്ഥാന കമ്മിറ്റി ഒരു മാസം മുന്‍പ് ഇക്കാര്യം ചര്‍ച്ച ചെയ്തു മാര്‍ഗനിര്‍ദ്ദേശം കൈമാറിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ സെക്രട്ടേറിയറ്റും കമ്മിറ്റിയും നടത്തിയ ചര്‍ച്ചയില്‍ രണ്ടു ടേം പൂര്‍ത്തിയാക്കിയവരെ ഒഴിവാക്കണം എന്നതില്‍ ഉറച്ചു നില്‍ക്കാന്‍ തീരുമാനിച്ചു. ചില സ്ഥലങ്ങളില്‍ ഇളവു കൊടുക്കണമെന്നു ജില്ലാ സെക്രട്ടേറിയറ്റ് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ മാര്‍ഗനിര്‍ദ്ദേശം കര്‍ശനമായി നടപ്പാക്കി സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച സംസ്ഥാനകമ്മിറ്റി നിര്‍ദ്ദേശം ചര്‍ച്ച ചെയ്യണം എന്നാണു ജില്ലാ കമ്മിറ്റികളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
രണ്ട് തവണ ടേ നിബന്ധന തിരുത്തേണ്ടെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സിപിഎം. അതേസമയം പിണറായിക്കും കോടിയേരിക്കും ഇഷ്ടക്കാരായവര്‍ക്കൊന്നും ഈ നിബന്ധന ബാധകമല്ല താനും. തുടര്‍ഭരണ സാധ്യത കുറയ്ക്കുമെന്നുള്ള പ്രതിഷേധം ഉയരുമ്ബോഴും അതിനൊന്നും ചെവികൊടുക്കാന്‍ പിണറായിയും കോടിയേരിയും തയ്യാറല്ല. ഇവര്‍ രണ്ടും പേരും തന്നെയാണ് ഈ തീരുമാനം മുന്നോട്ടു വെച്ചത്. കൃത്യമായ രാഷ്ട്രീയലക്ഷ്യങ്ങളും ഇതിലുണ്ടായിരുന്നു താനും.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്