×

വിജയം എത്ര സീറ്റിലെന്ന് പത്രക്കാര്‍ ? – ‘പത്തോ’ അതുക്കും മേലെ യെന്ന് പിണറായി’

കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 10 സീറ്റില്‍ കൂടുതല്‍ കിട്ടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിന്റെ അവസാന ദിവസം കണ്ണൂര്‍ പ്രസ്ക്ലബില്‍ നടന്ന മീറ്റ് ദ പ്രസിലായിരുന്നു സിനിമാ സ്റ്റൈലില്‍ മുഖ്യമന്ത്രിയുടെ മറുപടി. പത്ത് സീറ്റ് കിട്ടുമോയെന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. പത്തോ, അതുക്ക് മേലെയെന്ന് ഉടന്‍ വന്നു ഉത്തരം. ജാതിഭേദവും മതദ്വേഷവുമില്ലാതെ സാഹോദര്യത്തോടെ കഴിയുന്ന നവോത്ഥാന കേരളത്തിന്റെ നിലനില്‍പ്പിനായാണ് കേരളത്തിലെ ജനങ്ങള്‍ വോട്ട് ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രത്തില്‍ മതനിരപേക്ഷ സര്‍ക്കാര്‍ നിലവില്‍ വരേണ്ടതുണ്ട്. അതിന് ഇടതുപക്ഷത്തിന്റെ സാന്നിധ്യം പാര്‍ലമെന്റില്‍ ആവശ്യമാണ്. ബിജെപി പ്രലോഭിപ്പിച്ചാല്‍ കൂടെപ്പോകാത്തവരെ വേണം ജയിപ്പിക്കാനെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.  നിലവില്‍ സംസ്ഥാന സര്‍ക്കാരിന് അനുകൂലമാണ് കേരളത്തിലെ ജനവികാരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മതനിരപേക്ഷ-ജനാധിപത്യമൂല്യങ്ങള്‍ തകര്‍ക്കുന്ന തരത്തില്‍ സംഘപരിവാര്‍ പ്രചാരണം നടത്തി. ആ സംസ്കാരം കേരളത്തിലും സ്ഥാപിക്കാനുള്ള ശ്രമമാണ് നടന്നത്. ഉത്തരേന്ത്യയിലെ തെറ്റായ കാര്യങ്ങള്‍ പകര്‍ത്താതിരിക്കാന്‍ ജാഗ്രത പാലിക്കുന്നില്ലെങ്കില്‍ മഹത്തായ നമ്മുടെ പാരമ്ബര്യം നഷ്ടമാകുന്ന ആപത്കരമായ സാഹചര്യമാണുണ്ടാവുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top