വേഗത്തില്‍ കുതിച്ച് ഇന്ധനവില; പെട്രോള്‍ ഡീസല്‍ നിരക്ക് ഇന്നും വര്‍ദ്ധിച്ചു
ഇന്ധന വിലവര്‍ധനയില്‍ ചൂടുപിടിച്ച് നട്ടംതിരിഞ്ഞ ജനത്തെ തണുപ്പിക്കാന്‍ ഒറ്റയടിക്ക് രണ്ടര രൂപ കുറച്ചതിനു പിന്നാലെ മാറ്റമില്ലാതെ വില അതിവേഗം പുതിയ ഉയരങ്ങളിലേക്ക്. എക്‌സൈസ് ഡ്യൂട്ടി കുറച്ച് തുടര്‍ച്ചയായ അഞ്ചാം ദിവസവും ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 14 പൈസയും ഡീസലിന് 30 പൈസയുമാണ് ഇന്ന് കൂട്ടിയത്.
തിരുവനന്തപുരത്ത് പെട്രോളിന് 85.70 രൂപയും ഡീസലിന് 79.42 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോള്‍ വില 84.58 രൂപയിലും ഡീസല്‍ വില 78.38 രൂപയിലുമെത്തി. കൊച്ചിയില്‍ പെട്രോളിന് 84.52 രൂപയും ഡീസലിന് 78.32 രൂപയുമാണ് വില. ഇളവ് പ്രാബല്യത്തില്‍ വരുന്നതിന് മുമ്പുണ്ടായിരുന്നതിനേക്കാള്‍ വേഗത്തിലാണ് ഓരോ ദിവസവും വില കൂടുന്നത്.
എക്സൈസ് തീരുവ ഇനത്തില്‍ ഒന്നര രൂപയാണ് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ കുറച്ചത്. ഇതോടൊപ്പം എണ്ണക്കമ്പനികളോട് ലിറ്ററിന് ഒരു രൂപ വീതം കുറയ്ക്കാനും ആവശ്യപ്പെട്ടിരുന്നു. പക്ഷേ, അതിന്റെ ഗുണം പോലും പൂര്‍ണാര്‍ത്ഥത്തില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നില്ല എന്നതാണ് സത്യം.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്