പെട്രോള്‍, ഡീസല്‍ വിലയില്‍ രണ്ടുരൂപ കുറച്ച് ആന്ധ്രാപ്രദേശ്

ഹൈദരബാദ്: രാജ്യമാകെ രോഷം ആളിപ്പടരവെ, ഇന്ധനവിലയില്‍ ഇളവ് പ്രഖ്യാപിച്ച് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍. പെട്രോള്‍, ഡീസല്‍ വിലയില്‍ രണ്ടുരൂപയാണ് സംസ്ഥാനത്ത് കുറച്ചത്. നികുതിയില്‍ വരുത്തിയ ഇളവ് നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡുവാണ് ഇളവ് പ്രഖ്യാപിച്ചത്. പ്രതിഷേധം തുടരുന്നതിനിടെ ഇന്ധനവിലക്കയറ്റം തങ്ങളുടെ കയ്യിലല്ലെന്ന വാദവുമായി ബിജെപി രംഗത്തെത്തിയതും രോഷത്തിനിടയാക്കി.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്