പെട്രോള്‍ 20 രൂപ അധിക നികുതി സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിക്കണം- ഉപവാസ സമരത്തില്‍ ആഞ്ഞടിച്ച് പി ജെ ജോസഫ്
സംസ്ഥാന സര്‍ക്കാര്‍ കൊള്ളയടി അവസാനിപ്പിക്കണം :-പി.ജ ജോസഫ്
തിരുവനന്തപുരം : പെട്രോള്‍-ഡീസല്‍ അധിക നികുതി കുറച്ച് സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലെ ജനങ്ങളെ കൊള്ളയടിക്കുത് അവസാനിപ്പിക്കണമെന്ന് കേരള കോഗ്രസ്സ് (എം) വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ.ജോസഫ് എം.എല്‍.എ. ആവശ്യപ്പെടു. അധിക നികുതി ഒഴിവാക്കിയാല്‍ ലിറ്ററിന് 20 രൂപ വരെ വില കുറച്ചു കേരളത്തില്‍ പെട്രോള്‍- ഡീസല്‍ നല്‍കാന്‍ സാധിക്കുമെും അദ്ദേഹം പറഞ്ഞു.
നികുതി കുറയ്ക്കില്ല എ സര്‍ക്കാര്‍ നിലപാട് തിരുത്തണമെും യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിലിന്റ നേതൃത്വത്തില്‍ സംസ്ഥാന കമ്മിറ്റി ഭാരവാഹികള്‍ സെക്രട്ടറിയേറ്റ് നടയില്‍ നടത്തിയ 24 മണിക്കൂര്‍ ഉപവാസ സമരത്തിന്റെ സമാപന സമ്മേളനം നാരങ്ങനീര് നല്‍കി അവസാനിപ്പിച്ചുകൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു.
പാര്‍ട്ടി ഹൈപവര്‍ കമ്മിറ്റിയംഗം മോന്‍സ് ജോസഫ് എം.എല്‍.എ മുഖ്യപ്രസംഗം നടത്തി. റോഷി അഗസ്റ്റിന്‍ എം.എല്‍.എ, പാര്‍ട്ടി ജില്ലാ പ്രസിഡന്റ് കൊട്ടരക്കര പൊന്നച്ചന്‍, സഹായദാസ് നാടാര്‍, യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന കമ്മിറ്റി ജനറല്‍ സെക്രട്ടറി എം മോനിച്ചന്‍, സി.ആര്‍.സുനു, ഷാജി പുളിമൂടന്‍, ജോര്‍ഡിന്‍ കിഴക്കേതലക്കല്‍, എം മനോജ് കുമാര്‍, ആയൂര്‍ ബിജു, രാജന്‍ കുളങ്ങര, പ്രസാദ് ഉരുളികും, ജോസി പി തോമസ്, ഷിജോ തടത്തില്‍, അജയന്‍ കല്ലമ്പലം, ബൈജു വറവുങ്കല്‍, അനീഷ് കൊക്കര, ക്ലമന്റ് ഇമ്മാനുവല്‍, അഭിലാഷ് കരകുളം, വര്‍ഗ്ഗീസ് പാങ്കോടന്‍, എം.ജെ. ഏലിയാസ്, കെ.എം. പെരുമാള്‍, ബിനോയ് മുണ്ടയ്ക്കാമറ്റം, ഷാജി അറയ്ക്കല്‍, ഷിബു സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്