ചെറുകിട വ്യാപാരികള്‍ക്കായി പെന്‍ഷന്‍, ഇനി എല്ലാ പഞ്ചായത്തുകളും ഹൈടെക്, ഇന്റര്‍നെറ്റ് 2022ഓടെ എല്ലാവര്‍ക്കും വീട്, വൈദ്യുതി, പാചകവാതക

ന്യൂഡല്‍ഹി: ഡിജിറ്റല്‍ ഇന്ത്യ പദ്ധതിക്ക് കരുത്തു പകരുന്നതിന്റെ ഭാഗമായി രാജ്യത്തെ എല്ലാ പഞ്ചായത്തുകളിലും ഇന്റര്‍നെറ്റ് സൗകര്യം ഒരുക്കാന്‍ പദ്ധതി ആവിഷ്കരിക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. കൂടാതെ ഗ്രാമീണ ഡിജിറ്റല്‍ സാക്ഷരത മിഷന്‍ വിപുലീകരിക്കും. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഇന്റര്‍നെറ്റ് ഉറപ്പാക്കും. കൗശല്‍ വികാസ് യോജന വഴി ഒരു കോടി യുവാക്കള്‍ക്ക് പരിശീലനം. തൊഴില്‍ നിയമങ്ങള്‍ ഏകോപിപ്പിച്ച് നാല് കോഡുകളാക്കും.തൊഴില്‍ മേഖലയിലെ നിര്‍വചനങ്ങള്‍ ഏകീകരിക്കും. സ്റ്റാര്‍ട്ടപ്പുകള്‍ക്കായി പ്രത്യേക ടിവി ചാനല്‍ ആരംഭിക്കാനും പദ്ധതിയുണ്ട്.
ന്യൂഡല്‍ഹി: 2022ഓടെ രാജ്യത്തെ എല്ലാവര്‍ക്കും സ്വന്തമായി വീട് ഉറപ്പാക്കുന്ന പദ്ധതി നടപ്പിലാക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി 1.95 കോടി വീടുകള്‍ രാജ്യത്തൊട്ടാകെ നിര്‍മ്മിക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. എല്ലാ കര്‍ഷകര്‍ക്കും വൈദ്യുതിയും പാചകവാതകവും ഉറപ്പുവരുത്തും. ചെറുകിട വ്യാപാരികള്‍ക്കായി പെന്‍ഷന്‍ പദ്ധതിയായി പ്രധാനമന്ത്രി കരംയോഗി മാന്‍ദണ്ഡ് പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ചു. 1.5 കോടി രൂപയില്‍ കുറവ് വിറ്റുവരവുള്ള ചെറുകിട കച്ചവടക്കാര്‍ക്കാണു ഈ പദ്ധതി പ്രയോജനപ്പെടുക.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്