×

മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന്റെ പെന്‍ഷന്‍ തടയില്ല ; ഹരജി ഹൈകോടതി തള്ളി – ; നിയമനം സര്‍ക്കാരിന്റെ നയപരമായ കാര്യ

ന്ത്രിമാരുടെയും പ്രതിപക്ഷനേതാവിന്റെയും പേഴ്സണല്‍ സ്റ്റാഫിനെ നിയമിക്കുന്നതിന് മാനദണ്ഡം കൊണ്ടുവരണമെന്ന ഹരജി ഹൈകോടതി തള്ളി.

അതേസമയം, പേഴ്സണല്‍ സ്റ്റാഫിന്റെ എണ്ണത്തിന് പരിധി നിശ്ചയിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

പേഴ്സണല്‍ സ്റ്റാഫിന്റെ നിയമനത്തിന് മാനദണ്ഡം കൊണ്ടുവരണമെന്നും പൊതു വിഞ്ജാപനം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹരജി. പേഴ്സണല്‍ സ്റ്റാഫിന്റെ പെന്‍ഷന്‍ തടയണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.

പേഴ്സണല്‍ സ്റ്റാഫിന്റെ നിയമനം സര്‍ക്കാരിന്റെ നയപരമായ കാര്യമാണെന്നും അതില്‍ ഇടപെടാനാകില്ലെന്നും ചൂണ്ടികാണിച്ചാണ് കോടതി ഹരജി തള്ളിയത്. പെന്‍ഷന്‍ തടയണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല.

പേഴ്സണല്‍ സ്റ്റാഫിന്റെ എണ്ണം സംബന്ധിച്ച്‌ മാനദണ്ഡമുണ്ടാക്കുന്നതും പരിധി നിശ്ചയിക്കുന്നതും നല്ലതാണെന്ന നിര്‍ദേശം കോടതി മുന്നോട്ട് വെക്കുകയും ചെയ്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top