കേന്ദ്ര സര്‍ക്കാര്‍ പെന്‍ഷന്‍കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമുള്ള ഡി എ മരവിപ്പിച്ചു – സുപ്രധാന നടപടി
ന്യൂഡല്‍ഹി: കോവിഡ്-19 നെ തുടര്‍ന്ന് താറുമാറായ രാജ്യത്തെ സാമ്ബത്തികാവസ്ഥ കണക്കിലെടുത്ത് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍ വാങ്ങുന്നവരുടെയും ക്ഷാമബത്തയും(ഡി.എ) കുടിശ്ശികയും 2021 ജൂലൈ വരെ മരവിപ്പിച്ചു. 43.34 ലക്ഷം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരെയും 65.26 ലക്ഷം പെന്‍ഷന്‍കാരെയും ബാധിക്കുന്നതാണ് നടപടി.
കേന്ദ്രത്തിെന്റ തീരുമാനം വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ പിന്തുടരുകയാണെങ്കില്‍ 1.20 ലക്ഷം കോടി രൂപ ഇത്തരത്തില്‍ ലഭിക്കുമെന്നും അത് കോവിഡിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാെമന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ മാസമാണ് സര്‍ക്കാര്‍ ഡി.എ 17 ശതമാനത്തില്‍ നിന്ന് 21 ശതമാനമാക്കി വര്‍ധിപ്പിച്ചത്.
ജനുവരി ഒന്നുമുതല്‍ നല്‍കാനായിരുന്നു തീരുമാനിച്ചിരുന്നത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്