×

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 20 % ഡി എ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും 2 ഗഡു ക്ഷാമബത്ത ഏപ്രിലിലെ ശമ്ബളത്തിനും പെന്‍ഷനുമൊപ്പം ലഭിക്കും. 2018 ജനുവരി ഒന്നു മുതല്‍ ജൂണ്‍ 30 വരെ 2 ശതമാനവും ജൂലൈ ഒന്നു മുതല്‍ 2019 ഡിസംബര്‍ 31 വരെ 2.69 ശതമാനവും ലഭിക്കും.

രണ്ടു ഡിഎയും കൂടി 4.69% ആയപ്പോള്‍ ലോവര്‍ റൗണ്ടിങ്ങില്‍ 4% ആയി നിജപ്പെടുത്താന്‍ ധനവകുപ്പ് ആലോചിച്ചു. സംസ്ഥാനത്തിന്റെ രീതിയായ ഹയര്‍ റൗണ്ടിങ് വേണമെന്ന സമ്മര്‍ദത്തിനൊടുവിലാണ് 5% അനുവദിച്ചത്. ഇതോടെ നിലവിലെ ശമ്ബള കമ്മിഷന്‍ കാലാവധിയിലെ ഡിഎ 20% ആയി.

ജനുവരി ഒന്നിനു നടപ്പാക്കേണ്ട 3% കുടിശിക എന്നു നല്‍കണമെന്നു തീരുമാനിച്ചിട്ടില്ല. പുറമേ ജൂലൈ ഒന്നു മുതല്‍ പുതിയ ഡിഎ വരും. ഇതു 4% വരെയായിരിക്കുമെന്നാണു പ്രതീക്ഷ. പുതിയ ശമ്ബള കമ്മിഷന്‍ വരുന്നതിനകം ഡിഎ 27% ആകും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top